Current Date

Search
Close this search box.
Search
Close this search box.

സൗദിയില്‍ അതിശൈത്യം തുടരുന്നു; ജാഗ്രത നിര്‍ദേശം

റിയാദ്: സൗദിയില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടരുന്ന ശൈത്യം ശക്തിയാര്‍ജിക്കുന്നു. ശൈത്യത്തെ പ്രതിരോധിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്ന് അധികൃതര്‍ നിരന്തരം മുന്നറിയിപ്പ് നല്‍കി. കുട്ടികളെയും പ്രായമായവരെയും സംരക്ഷിക്കുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനാണ് പ്രത്യേക നിര്‍ദേശം നല്‍കിയത്. തണുപ്പിനെ പ്രതിരോധിക്കുന്നതിനാവശ്യമായ വസ്ത്രങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്താനാണ് നിര്‍ദ്ദേശം. തലസ്ഥാന നഗരമായ റിയാദുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിശൈത്യം തുടരുകയാണ്. വരും ദിവസങ്ങളിലും തണുപ്പ് തുടരാനോ കൂടാനോ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചത്.

കൊടും തണുപ്പില്‍ നിന്നും കുട്ടികളെയും പ്രായമായവരെയും സംരക്ഷിക്കുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ രക്ഷിതാക്കളോട് അധികൃതര്‍ ആവശ്യപ്പെട്ടു. പുറത്തിറങ്ങുന്നത് അത്യാവശ്യങ്ങള്‍ക്ക് മാത്രമായി ചുരുക്കണം. മുഖാവരണം കൃത്യമായി ധരിക്കുവാനും തുറസ്സായ സ്ഥലങ്ങളില്‍ ഇരിക്കുന്നത് ഒഴിവാക്കണം. വരും ദിവസങ്ങളില്‍ വനപ്രദേശങ്ങളിലേക്കും പാര്‍ക്കുകളിലേക്കും തുറസ്സായ പ്രദേശങ്ങളിലേക്കുമുള്ള സന്ദര്‍ശനങ്ങള്‍ പ്രത്യേകിച്ച് രാത്രി സമയത്തുള്ളവ ഒഴിവാക്കാന്‍ യുവാക്കള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related Articles