Current Date

Search
Close this search box.
Search
Close this search box.

ആണവ നിലയങ്ങള്‍ സ്ഥാപിക്കാന്‍ അഞ്ച് രാജ്യങ്ങള്‍ സന്നദ്ധത അറിയിച്ചു: സൗദി

റിയാദ്: സൗദിയില്‍ ആണവ നിലയങ്ങള്‍ സ്ഥാപിക്കാന്‍ സന്നദ്ധമായി അഞ്ച് രാജ്യങ്ങള്‍ തയാറായി മുന്നോട്ടുവന്നിട്ടുണ്ടെന്ന് കിങ് അബ്ദുല്ല സിറ്റി ഫോര്‍ അറ്റോമിക് എനര്‍ജി പ്രസിഡന്റ് ഖാലിദ് അല്‍ സുല്‍താന്‍ പറഞ്ഞു. ഗള്‍ഫ് മേഖലയിലെ ആദ്യത്തെ രണ്ട് ആണവ പ്ലാന്റുകള്‍ സ്ഥാപിക്കാനാണ് സൗദി ഒരുങ്ങുന്നത്.

യു.എസ്,റഷ്യ,ഫ്രാന്‍സ്,സൗത്ത് കൊറിയ എന്നീ രാജ്യങ്ങളാണ് സൗദിയില്‍ ആണവ പ്ലാന്റ് ഉണ്ടാക്കാനായി സന്നദ്ധത അറിയിച്ച് രംഗത്തെത്തിയതെന്ന് റിയാദില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ഖാലിദ് അല്‍ സുല്‍താന്‍ പറഞ്ഞു.

7 ബില്യണ്‍ ഡോളര്‍ ആണ് ആണവ നിലയങ്ങള്‍ നിര്‍മിക്കാന്‍ ഏകദേശ ചിലവ് പ്രതീക്ഷിക്കുന്നത്. 2020ഓടെ 3.45 ജിഗാവാട്‌സും 2023ഓടെ 9.5 ജിഗാവാട്‌സ് ആണവശേഷി വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദന രാജ്യമായ സൗദി ഭാവിയില്‍ എണ്ണയെ ആശ്രയിക്കുന്നതിന് പകരം ആണവോര്‍ജത്തെ ആശ്രയിക്കന്‍ വേണ്ടിയാണ് റിയാക്ടറുകള്‍ സ്ഥാപിക്കുന്നത്.

Related Articles