Current Date

Search
Close this search box.
Search
Close this search box.

സൗദി വാങ്ങിയ ലോകത്തെ ഏറ്റവും വില കൂടിയ പെയിന്റിങ് കാണാനില്ലെന്ന് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും വില കൂടിയ പെയിന്റിങ് സൗദിയില്‍ നിന്ന് നഷ്ടപ്പെട്ടുവെന്ന റിപ്പോര്‍ട്ട്. ലിയണാര്‍ഡോ ഡാവിഞ്ചിയുടെ സാല്‍വേറ്റര്‍ മുണ്ടി എന്ന പ്രശസ്ത പെയിന്റിങ് കാണാനില്ല എന്ന തരത്തിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്തു വരുന്നത്. ന്യൂയോര്‍ക്ക് ടൈംസ് ആണ് കഴിഞ്ഞ ദിവസം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 2017 നവംബറില്‍ 450.3 മില്യണ്‍ ഡോളറിനാണ് സൗദി ചിത്രം സ്വന്തമാക്കിയത്.

ന്യൂയോര്‍ക്കില്‍ വെച്ച് നടന്ന ലേലം വിളിയില്‍ അന്ന് ചിത്രം വാങ്ങിയ ആളിന്റെ പേര് പുറത്തു വിട്ടിരുന്നില്ല. പിന്നീടാണ് അത് വാങ്ങിയത് സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. 2018 സെപ്റ്റംബറില്‍ പാരിസിലെ ലൂവര്‍ മ്യൂസിയത്തില്‍ വെച്ച് അബൂദാബി സാംസ്‌കാരിഭ വിഭാഗം ഇതിന്റെ പ്രദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കാരണം വിശദീകരിക്കാതെ പ്രദര്‍ശനം മാറ്റിവെക്കുകയാണ് ചെയ്തത്. അതേസമയം പെയിന്റിങ് മോഷ്ടിക്കപ്പെട്ടതാണോ എന്ന കാര്യം സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടില്ല.

Related Articles