Current Date

Search
Close this search box.
Search
Close this search box.

രാജ്യത്തുള്ള യു.എസ് സൈന്യത്തിനായി സൗദി 500 മില്യണ്‍ ഡോളര്‍ നല്‍കി

റിയാദ്: രാജ്യത്ത് നിലയുറപ്പിച്ച സൗദി സൈനിക വ്യൂഹത്തിന്റെ ചിലവിലേക്കായി സൗദി അറേബ്യ 500 മില്യണ്‍ ഡോളര്‍ ചിലവഴിച്ചു. അനദോലു ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കന്‍ സേനയെ രാജ്യത്ത് നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട ചിലവിലേക്കുള്ള തുക എന്ന രീതിയിലാണ് സൗദി ഇത്രയും തുക ചിലവഴിച്ചത്.

റിയാദ് ഇതിനോടകം 1 ബില്യണ്‍ ഡോളര്‍ തങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു കഴിഞ്ഞു എന്ന് നേരത്തെ യു.എസ് പ്രസിഡന്റ് ട്രംപ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞിരുന്നു. ഇത് സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം പെന്റഗണ്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇരു രാജ്യങ്ങളുടെ തമ്മില്‍ പ്രതിരോധ രംഗത്ത് ഉഭയകക്ഷി ബന്ധവും ചര്‍ച്ചകളും തുടരുന്നുണ്ട്.

Related Articles