Current Date

Search
Close this search box.
Search
Close this search box.

ഖഷോഗി വധം അന്വേഷിച്ച യു.എന്‍ റിപ്പോര്‍ട്ടര്‍ക്ക് വധഭീഷണി

റിയാദ്: സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി വധവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ യു.എന്‍ ഇന്‍വസ്റ്റിഗേറ്റര്‍ ആഗ്‌നസ് കാലാമാര്‍ഡിനെതിരെ മുതിര്‍ന്ന സൗദി ഉദ്യോഗസ്ഥന്‍ വധഭീഷണി ഉയര്‍ത്തിയതായി ‘ദ ഗാര്‍ഡിയന്‍’ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു. മുതിര്‍ന്ന യു.എന്‍ ഉദ്യോഗസ്ഥരുമായി 2020 ജനുവരിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ മുതിര്‍ന്ന സൗദി ഉദ്യോഗസ്ഥന്‍ രണ്ട് തവണ ഭീഷണപ്പെടുത്തിയതായി ആഗ്നസ് ഗാര്‍ഡിയനോട് പറഞ്ഞു. നിയമവിരുദ്ധ കൊലപാതകങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക റിപ്പോര്‍ട്ടര്‍ ആഗ്‌നസ് കാലാമാര്‍ഡ് ഈ മാസം ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ സെക്രട്ടറി ജനറലായി ചുമതലയേല്‍ക്കും.

2018ല്‍ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടത് അന്വേഷിച്ചിരുന്നത് സ്വതന്ത്ര മനുഷ്യാവകാശ പ്രവര്‍ത്തകയായ ആഗ്‌നസ് കാലാമാര്‍ഡായിരുന്നു. ഒരു വര്‍ഷത്തിന് ശേഷം 100 പേജുള്ള റിപ്പോര്‍ട്ട് അവര്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. അത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഖഷോഗി വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന വിശ്വസനീയമായ കണ്ടെത്തലായിരുന്നു -മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

Related Articles