Current Date

Search
Close this search box.
Search
Close this search box.

‘റമദാന്‍ കരാര്‍’ പ്രഖ്യാപിച്ച് യമനിലെ സൗദി സഖ്യ സേന

സന്‍ആ: ബുധനാഴ്ച മുതല്‍ സൈനിക നടപടികള്‍ നിര്‍ത്തിവെക്കുമെന്ന് സൗദി സഖ്യ സേന. മുസ്‌ലിം വ്രതാനുഷ്ഠാന മാസമായ റമദാനില്‍ വെടിനിര്‍ത്താനുള്ള യു.എന്‍ ആഹ്വാനത്തെ തുടര്‍ന്നാണ് യമനില്‍ ഹൂതി വിമതര്‍ക്കെതിരെ പോരാടുന്ന സൗദി സഖ്യ സേനയുടെ തീരുമാനം. 2015 മുതല്‍ യുദ്ധം ചെയ്യുന്ന സൗദി നേതൃത്വത്തിലുള്ള സഖ്യ സേനക്കും ഇറാന്‍ പിന്തുണയുള്ള ഹൂതി വിഭാഗത്തിനുമിടയില്‍ സമാധാന കരാര്‍ സ്ഥാപിക്കുന്നതിനും ദരിദ്രമായ രാജ്യത്തെ ഗുരുതരമായ മാനുഷിക പ്രതിസന്ധി കുറയ്ക്കുന്നതിനും യു.എന്‍ ഇടപെടല്‍ നടത്തികൊണ്ടിരിക്കുകയാണ്.

മൂന്ന് വര്‍ഷത്തിലധികമായുള്ള സമാധാന ശ്രമങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ചുവടുവെപ്പാണ് ‘വെടിനിര്‍ത്തല്‍ കരാര്‍’. പതിനായിരങ്ങളുടെ മരണത്തിന് കാരണമാകുകയും, മില്യണ്‍ക്കണക്കിന് ആളുകളെ പട്ടിണിയിലേക്ക് തള്ളിവുടകയും ചെയ്ത ഏഴ് വര്‍ഷത്തെ യുദ്ധം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം പാടുപെടുകയാണ്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles