Current Date

Search
Close this search box.
Search
Close this search box.

മക്കയിലെ ജി.സി.സി ഉച്ചകോടിയിലേക്ക് ഖത്തര്‍ അമീറിനെ ക്ഷണിച്ച് സൗദി രാജാവ്

റിയാദ്: മെയ് 30ന് മക്കയില്‍ വെച്ച് നടക്കുന്ന ജി.സി.സി ഉച്ചകോടിയിലേക്ക് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ ക്ഷണിച്ച് സൗദി രാജാവ്. ഖത്തര്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്.

ഖത്തര്‍ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിജി.സി.സി സെക്രട്ടറി ജനറല്‍ അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയുമായി ദോഹയില്‍ കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ഇക്കാര്യമറിയിച്ചത്. വ്യാഴാഴ്ച നടക്കുന്ന അടിയന്തിര ജി.സി.സി യോഗത്തില്‍ ഖത്തര്‍ അമീര്‍ പങ്കെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇറാന്‍-യു.എസ് സംഘര്‍ഷം വ്യാപിച്ചതിനെത്തുടര്‍ന്ന് ഗള്‍ഫ് മേഖല ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ജി.സി.സി അടിയന്തര യോഗം വിളിച്ചു ചേര്‍ത്തത്.

Related Articles