Current Date

Search
Close this search box.
Search
Close this search box.

ലെവി: സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് 11.5 ശതകോടിയുടെ സഹായവുമായി സൗദി

റിയാദ്: സൗദിയിലെ സ്വകാര്യ കമ്പനികള്‍ക്ക് സഹായവുമായി സര്‍ക്കാര്‍ രംഗത്ത്. സ്വകാര്യ മേലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ലെവി കാരണം സാമ്പത്തിക ബാധ്യത വരുത്തിയ കമ്പനികള്‍ക്കാണ് 11.5 ശതകോടിയുടെ സഹായം നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കിയത്. തൊഴില്‍ മന്ത്രിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്ക് സര്‍ക്കാര്‍ വലിയ തുക ലെവി ഈടാക്കിയിരുന്നു.

ഇതോടെ വ്യവസായ സംരംഭങ്ങള്‍ക്ക് കനത്ത സാമ്പത്തിക ബാധ്യതയും തിരിച്ചടിയും നേരിട്ടിരുന്നു. തുടര്‍ന്നാണ് പ്രതിസന്ധി പരഹരിക്കാന്‍ സര്‍ക്കാര്‍ തന്നെ ഇടപെട്ടത്. രാജ്യത്ത് നിലവില്‍ അനുഭവിക്കുന്ന തൊഴില്‍-സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും സ്വകാര്യമേഖലക്ക് ഉണര്‍വ് വരുത്താനും പുതിയ നീക്കം സഹായകമാവുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

Related Articles