Current Date

Search
Close this search box.
Search
Close this search box.

ആദ്യ വനിത ഷൂട്ടിങ് പരിശീലകയെ നിയമിച്ച് സൗദി

റിയാദ്: ഷൂട്ടിങ് പരിശീലനത്തിനായി ആദ്യത്തെ വനിത ട്രെയിനറെ നിയമിച്ച് സൗദി. ചെറുപ്പം മുതലേ തോക്കുകളെ സ്‌നേഹിക്കുകയും പിതാവിനൊപ്പം വേട്ടക്കിറങ്ങുകയും ചെയ്തിരുന്ന മുന അല്‍ ഖുറൈസിനെയാണ് സൗദി പരിശീലകയായി നിയമിച്ചത്. അഞ്ച് വര്‍ഷം മുന്‍പ് ഇവര്‍ പ്രൊഫഷനല്‍ ഷൂട്ടിങ് കോച്ചിനുള്ള ലൈസന്‍സ് നേടിയിരുന്നു. റിയാദിലെ പ്രമുഖ ഫയറിങ് റേഞ്ചിലാണ് 36കാരിയായ ഇവര്‍ ഇപ്പോള്‍ ഷൂട്ടിങ് പരിശീലിപ്പിക്കുന്നത്. നിരവധി സ്ത്രീകളാണ് ഇവരുടെ ക്ലാസില്‍ പങ്കെടുക്കാനെത്തുന്നത്.

തുടക്കത്തില്‍ പുരുഷ മേധാവിത്വത്തിന്റെ അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്ന പ്രശ്‌നങ്ങള്‍ ഈ മേഖലയില്‍ നേരിടേണ്ടി വന്നിരുന്നുവെന്നും ഇപ്പോള്‍ അഭിമാനമുണ്ടെന്നും മുന പറഞ്ഞു.കൂടുതല്‍ പെണ്‍കുട്ടികളും സ്ത്രീകളും തോക്കുകള്‍ കൈകാര്യം ചെയ്യാന്‍ പഠിക്കുമ്പോള്‍, അവരുടെ മനോഭാവം മാറുമെന്നും അവര്‍ക്ക് പ്രചോദനം നല്‍കുമെന്നും അല്‍-ഖുറൈസ് പറയുന്നു. ഒരു ദിവസം ഒളിമ്പിക്സില്‍ പങ്കെടുക്കുക എന്നതാണ് എന്റെ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles