Current Date

Search
Close this search box.
Search
Close this search box.

മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ പ്രതിരോധിച്ചതായി സൗദി സൈന്യം

റിയാദ്: രാജ്യത്തെ എണ്ണ സമ്പന്നമായ കിഴക്കന്‍ മേഖലയിലും തെക്ക് ഭാഗത്തെ ജസാന്‍, നജ്‌റാന്‍ നഗരങ്ങളെയും ലക്ഷ്യംവെച്ച് മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ തടഞ്ഞതായി സൗദി അധികൃതര്‍. ശനിയാഴ്ചയിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. യമനിലെ ഹൂഥികള്‍ക്കെതിരെ പോരാടുന്ന സൗദി സഖ്യസേന ഇറാനുമായി ബന്ധമുള്ള വിമത വിഭാഗത്തെ കുറ്റപ്പെടുത്തി. മരങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കിഴക്കന്‍ മേഖലയെ ലക്ഷ്യംവെച്ചുള്ള മിസൈലുകള്‍ ദമാമില്‍ വെച്ച് തടഞ്ഞതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ റോയിറ്റേഴ്‌സ് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

Related Articles