Current Date

Search
Close this search box.
Search
Close this search box.

ഖത്തറില്‍ എംബസി ഉടന്‍ പുന:രാരംഭിക്കും: സൗദി

റിയാദ്: ഉപരോധത്തെത്തുടര്‍ന്ന് അടച്ചുപൂട്ടിയ ഖത്തറിലെ സൗദി അറേബ്യന്‍ എംബസി ഉടന്‍ പുനരാരംഭിക്കുമെന്ന് സൗദി അറിയിച്ചു. വ്യാഴാഴ്ച സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനെ ഉദ്ധരിച്ച് അല്‍ അറബിയ്യ ടി.വി ചാനല്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഏതാനും ദിവസങ്ങള്‍കക്കുള്ളില്‍ എംബസി തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

2017 ജൂണിലാണ് ഖത്തറിനെതിരെ അയല്‍രാജ്യങ്ങളായ യു.എ.ഇ, സൗദി, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ വ്യോമ,കര,നാവിക മേഖലകളില്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയത്. ഭീകരവാദമടക്കമുള്ള വിവിധ ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം. ഇതിനു പിന്നാലെയാണ് ഖത്തറിലെ സൗദി എംബസിയും അടച്ചു പൂട്ടിയിരുന്നത്.

കുവൈത്തും അമേരിക്കയുമടക്കം മധ്യസ്ഥം വഹിച്ച നിരവധി ചര്‍ച്ചകളെത്തുടര്‍ന്ന് ജനുവരി ആദ്യത്തിലാണ് ഉപരോധം പിന്‍വലിച്ചത്. ജനുവരി ആറിന് അല്‍ ഉലയില്‍ വെച്ച് നടന്ന 41ാമത് ജി.സി.സി ഉച്ചകോടിയില്‍ സൗദി, ബഹ്‌റൈന്‍, യു.എ.ഇ രാജ്യങ്ങള്‍ ഖത്തറിനെതിരെയുള്ള ഉപരോധം പിന്‍വലിച്ചുകൊണ്ടുള്ള കരാറില്‍ ഒപ്പുവെക്കുകയായിരുന്നു.

Related Articles