Current Date

Search
Close this search box.
Search
Close this search box.

സൗദിയില്‍ ബലിപെരുന്നാളിനും ഈദ് ഗാഹ് ഉണ്ടാകില്ല

റിയാദ്: സൗദി അറേബ്യയില്‍ ബലിപെരുന്നാളിനും ഈദ്ഗാഹ് അനുവദിക്കില്ലെന്ന് ഇസ്‌ലാമിക കാര്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ പള്ളികളിലും വീടുകളിലും വെച്ച് നമസ്‌കാരം നടക്കും.

ചെറിയ പെരുന്നാളിന് കോവിഡിനെത്തുടര്‍ന്ന് പള്ളികള്‍ അടച്ചിട്ടതായിരുന്നു. അതിനാല്‍ വീടുകളില്‍ വെച്ച് മാത്രമായിരുന്നു നമസ്‌കാരം. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെയാണ് ഈദുല്‍ അദ്ഹ നമസ്‌കാരം പള്ളികളില്‍ അനുവദിച്ചത്.

നിലവില്‍ മക്കയിലെ മസ്ജിദുല്‍ ഹറം ഒഴികെയുള്ള സൗദിയിലെ എല്ലാ പള്ളികളും വിശ്വാസികള്‍ക്കായി നിയന്ത്രണങ്ങളോടെ തുറന്നുനല്‍കിയിട്ടുണ്ട്. ഈദ് നമസ്‌കാരങ്ങള്‍ പള്ളികളില്‍ മാത്രമേ അനുവദിക്കാവൂ എന്ന് എല്ലാ മേഖലകളിലേയും മന്ത്രാലയത്തിന്റെ ശാഖകള്‍ക്ക് ഇസ്ലാമിക കാര്യ മന്ത്രി ശൈഖ് അബ്ദുല്ലത്തീഫ് ആലുശൈഖ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചായിരിക്കും പള്ളികളില്‍ വെച്ച് ഈദ് നമസ്‌കാരങ്ങള്‍ നടത്തുക.

Related Articles