Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലുമായി വ്യാപാര ബന്ധത്തിലേര്‍പ്പെടാന്‍ അറബ് രാജ്യങ്ങളുടെ മേല്‍ സമ്മര്‍ദ്ദം

ലണ്ടന്‍: ഇസ്രായേലുമായി വ്യാപാര ബന്ധത്തിലേര്‍പ്പെടാന്‍ അറബ് രാജ്യങ്ങളുടെ മേല്‍ സൗദിയുടെും ഈജിപ്തിന്റെയും സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ട്. സൗദി കിരീടാവകാശ മുഹമ്മദ് ബിന്‍ സല്‍മാനും ഈദജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍ സീസിയുമാണ് ഒരുമിച്ച് അറബ് രാഷ്ട്ര നേതാക്കളോട് ഇസ്രായേലുമായുള്ള ബന്ധം സുതാര്യമാക്കാനും വ്യാപാര ബന്ധത്തിലേര്‍പ്പെടാനും സമ്മര്‍ദം ചെലുത്തുന്നത്.

യു.കെ ആസ്ഥാനമായുള്ള അറബിക് പത്രമായ അല്‍ അറബി അല്‍ ജദീദ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പശ്ചിമേഷ്യയില്‍ സമാധാനം പുലര്‍ത്താനുള്ള ട്രംപിന്റെ നിര്‍ദേശാനുസരണമാണ് ഇരു നേതാക്കളുടെയും നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ബിന്‍ സല്‍മാനും സീസിയും കെയ്‌റോവില്‍ വെച്ച് ഇത്തരം കൂടിക്കാഴ്ച നടത്തിയെന്നും ട്രംപിന്റെ നൂറ്റാണ്ടിലെ കരാര്‍ എന്ന പേരിലറിയപ്പെടുന്ന സമാധാന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles