Current Date

Search
Close this search box.
Search
Close this search box.

‘സൗദിക്കാരായ ഗ്വാണ്ടനാമോ തടവുകാര്‍ക്ക് കുടുംബവുമായി സംസാരിക്കാന്‍ കഴിഞ്ഞു’

റിയാദ്: ഗ്വാണ്ടനാമോയിലെ ഏഴ് സൗദി തടവുകാര്‍ക്ക് കുടുംബവുമായി സംസാരിക്കാന്‍ അവസരമൊരുക്കിയതായി സൗദി റെഡ് ക്രസന്റ് അതോറിറ്റി. 2022 ആഗസ്റ്റ് മാസത്തില്‍ ഏഴ് സൗദി തടവുകാര്‍ക്ക് കുടുംബങ്ങളുമായി ബന്ധപ്പെടുന്നതിന് വീഡിയോ സംഭാഷണത്തിന് സഹായം നല്‍കിയതായി സൗദി റെഡ് ക്രെസന്റ് അറിയിച്ചു. കുടുംബവുമായി ബന്ധപ്പെടാന്‍ സഹായിക്കുന്നതിനുള്ള മാനുഷിക നടപടിയാണിതെന്ന് എസ്.ആര്‍.സി.എ വ്യക്തമാക്കി.

റിയാദ്, മക്ക, മദീന, ജിദ്ദ എന്നിവടങ്ങളില്‍ നിന്നുള്ള തടവുകാര്‍ കുടുംബങ്ങളുമായി വീഡിയോ കോളിലൂടെ സംസാരിച്ചു. 50ഓളം കുടുംബാംഗങ്ങള്‍ക്ക് ആശയവിനിമയം നടത്താനും കഴിഞ്ഞതായി എസ്.ആര്‍.സി.എ കൂട്ടിച്ചേര്‍ത്തു. 2001 സെപ്റ്റംബര്‍ 11ലെ ആക്രമണത്തെ തുടര്‍ന്ന് ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിലെ കുപ്രസിദ്ധമായ സൈനിക തടവറയില്‍ 800ലധികം പേരെ യു.എസ് പാര്‍പ്പിച്ചിട്ടുണ്ട്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles