Current Date

Search
Close this search box.
Search
Close this search box.

മൂന്ന് തടവുകാര്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കി സൗദി

റിയാദ്: ഭരണകൂട വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അറസ്റ്റിലായ മൂന്ന് തടവുകാര്‍ക്ക് ശിക്ഷയില്‍ ഇളവുനല്‍കി സൗദി ഭരണകൂടം. അലി അന്നമിര്‍, ദാവൂദ് അല്‍ മഹ്‌റൂന്‍, അബ്ദുല്ല അസ്സാഹിര്‍ എന്നിവര്‍ക്ക് പത്ത് വര്‍ഷത്തെ തടവ് വിധിച്ചു. അവര്‍ ഇതിനകം കഴിഞ്ഞ കാലം കണക്കിലെടുത്ത് 2022ല്‍ മോചിപ്പിക്കപ്പെടുന്നതതാണ് -രാജ്യത്തെ മനുഷ്യാവകാശ കമ്മീഷന്‍ ഞായറാഴ്ച പ്രസ്താവനയില്‍ വ്യക്തമാക്കി.

കുറ്റംചെയ്യുന്ന സമയത്ത് പ്രയാപൂര്‍ത്തിയാകാത്തവര്‍ക്ക് വധശിക്ഷ നല്‍കുന്നത് കഴിഞ്ഞ ഏപ്രിലില്‍ നിര്‍ത്തിവെച്ചതിനെ തുടര്‍ന്നാണ് സൗദി ഇത്തരമൊരു നടപടി കൈകൊണ്ടിരിക്കുന്നത്. തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ ഉള്‍പ്പെടുന്ന കേസുകള്‍ ഇതില്‍ നിന്ന് ഒഴിവാണ്. സൗദി പൗരന്മാരായ മൂന്ന് യുവാക്കളും ന്യൂനപക്ഷ ശീഈ വിഭാഗത്തില്‍ നിന്നുള്ളവരാണ്. 2012ലെ ജനാധിപത്യ അനുകൂല പ്രതിഷേധ പശ്ചാത്തലത്തില്‍ തീവ്രവാദ ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട സമയത്ത് ഇവര്‍ക്ക് 18ല്‍ താഴെയായിരുന്നു വയസ്സ്.

Related Articles