Current Date

Search
Close this search box.
Search
Close this search box.

എലിസബത്ത് രാജ്ഞിക്ക് വേണ്ടി ഉംറ ചെയ്തു; യമനിയെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു

മക്ക: അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് വേണ്ടി ഉംറ നിര്‍വഹിച്ച യമനിയെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. എലിസബത്ത് രാജ്ഞിക്ക് വേണ്ടി ഉംറ നിര്‍വഹിച്ച യമന്‍ പൗരന്റെ വീഡിയോ ക്ലിപ്പ് സൗദി സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് യമന്‍ പൗരനെ സൗദി പൊലീസ് അറസ്റ്റ് ചെയ്തത്.

ഉംറയുടെ നിര്‍ദേശങ്ങളും വ്യവസ്ഥകളും ലംഘിച്ച് മസ്ജിദുല്‍ ഹറാമില്‍ ബാനര്‍ ഉയര്‍ത്തുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് മസ്ജദുല്‍ ഹറാം പ്രത്യേക സുരക്ഷാ സൈന്യം യമന്‍ പൗരനെ അറസ്റ്റ് ചെയ്തതായി സൗദി പൊതു സുരക്ഷാ ഡിപ്പാര്‍ട്ട്‌മെന്റ് ട്വീറ്റ് ചെയ്തു. ഹജ്ജോ ഉംറയോ നിര്‍വഹിക്കുന്നവര്‍ രാഷ്ട്രീയ-സംഘടനകളുടെ ബാനറുകള്‍ ഉയര്‍ത്തുന്നതിന് സൗദിയില്‍ വിലക്കുണ്ട്.

‘എലിസബത്ത് രാജ്ഞിക്ക് വേണ്ടിയാണ് ഉംറ. അവരെ സ്വര്‍ഗത്തിലും സച്ഛരിതരായവരുടെ കൂട്ടത്തിലും സ്വീകരിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു.’ – എന്ന് വെളുത്ത തുണിയിലെഴുതിയത് 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം. ഇസ്‌ലാമിക് ശരീഅത്ത് പ്രകാരം വിശ്വാസികളല്ലാത്തവര്‍ക്ക് വേണ്ടി ഉംറ നിര്‍വഹിക്കുന്നത് അനുവദനീയമല്ല.

കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് അന്തരിച്ച എലിസബത്ത് രാജ്ഞിയെ സെപ്റ്റംബര്‍ 19ന് രാവിലെ വെസ്റ്റ്മിന്‍സ്റ്റര്‍ അബെയില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും -അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles