Current Date

Search
Close this search box.
Search
Close this search box.

സൗദി: ഡ്രോണ്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഹൂതികള്‍

സന്‍ആ: വെള്ളിയാഴ്ച സൗദി അരാംകോക് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് യെമനിലെ ഹൂതികള്‍. സൗദിയിലെ ജിദ്ദയിലും മറ്റു ഭാഗങ്ങളിലുമാണ് ഹൂതികള്‍ ആക്രമണം നടത്തിയത്. പത്തിലേറെ ഡ്രോണുകളിലാണ് ആക്രമണം നടത്തിയത്. ജിസാന്‍, റിയാദ്, ജിദ്ദ, റാസ്തനൂറ എന്നിവിടങ്ങളിലെ അരാംകോയുടെ പ്ലാന്റുകളിലാണ് വെള്ളിയാഴ്ച വൈകീട്ട് ഡ്രോണ്‍ ആക്രമണമുണ്ടായത്. പത്തിലേറെ ഡ്രോണ്‍ ആക്രമണം നടന്നതായി അല്‍ അറബ്ബിയ്യ റിപ്പോര്‍ട്ട് ചെയ്തു. റിയാദില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന സമാധാന ചര്‍ച്ച തടസ്സപ്പെടുത്താനാണ് ഹൂതികളുടെ ശ്രമമെന്ന് സൗദി അധികൃതര്‍ കുറ്റപ്പെടുത്തി. നേരത്തെയും അരാംകോക്ക് നേരെ ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു.

അരാംകോ പ്ലാന്റുകള്‍ക്ക് തീപിടിത്തമുണ്ടായത് മൂലം വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജിദ്ദയിലെ പ്ലാന്റില്‍ നിന്ന് വലിയ കറുത്ത പുക ഉയരുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ച ഫോര്‍മുല വണ്‍ റേസിന് ആതിഥേയത്വം വഹിക്കാന്‍ ജിദ്ദ ഒരുങ്ങുന്നതിനിടെയുണ്ടായ ആക്രമണം സൗദിക്ക് കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്.

Related Articles