Current Date

Search
Close this search box.
Search
Close this search box.

സൗദി അരാംകോ പ്ലാന്റിനു നേരെ ഡ്രോണ്‍ ആക്രമണം

റിയാദ്: സൗദി അരാംകോക്ക് കീഴിലുള്ള രണ്ട് എണ്ണ പ്ലാന്റുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം. സൗദി ആഭ്യന്തര മന്ത്രാലയം വക്താവ് തന്നെയാണ് വാര്‍ത്ത പുറത്തുവിട്ടത്. അബ്‌ഖൈക്,ഖുറൈസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അരാംകോയുടെ രണ്ട് പ്ലാന്റുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ പ്ലാന്റിന് തീപിടിച്ചു. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. തീപിടുത്തം നിയന്ത്രണവിധേയമായെന്നും മറ്റു നാശനഷ്ടങ്ങള്‍ ഇല്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എണ്ണപ്ലാന്റിന് തീപിടിച്ചതിനെത്തുടര്‍ന്ന് പ്രദേശമാകെ കറുത്ത പുക മൂടിക്കെട്ടി നില്‍ക്കുകയാണ്.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദന കമ്പനിയാണ് സൗദി ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള സൗദി അരാംകോ. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

2015 മാര്‍ച്ച് മുതല്‍ സൗദിക്കെതിരെ യെമനിലെ ഹൂതി വിമതരുടെ നേതൃത്വത്തില്‍ നിരന്തരം ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടാവാറുണ്ട്. കഴിഞ്ഞ മാസവും ആക്രമണം ഉണ്ടായിരുന്നു.

Related Articles