Current Date

Search
Close this search box.
Search
Close this search box.

ലണ്ടനിലെ പ്രമുഖ ഇസ്ലാമിക് സ്‌കൂള്‍ അടച്ചുപൂട്ടാനൊരുങ്ങി സൗദി

ലണ്ടന്‍: ലണ്ടനിലെ പ്രമുഖ അറബ്- ഇസ്ലാം സ്‌കൂള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നു. ലണ്ടനിലെ മിഡില്‍ ഈസ്റ്റേണ്‍, നോര്‍ത്ത് ആഫ്രിക്കന്‍ പ്രവാസികള്‍ക്കിടയില്‍ പ്രചാരമുള്ള പ്രമുഖമായ സ്വതന്ത്ര സ്‌കൂളായിരുന്നു ഇത്. നേരത്തെ തന്നെ സൗദി അറേബ്യ സ്‌കൂളിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് 38 വര്‍ഷത്തിന് ശേഷം സെപ്റ്റംബറില്‍ അടച്ചുപൂട്ടല്‍ നേരിടുകയായിരുന്നു.

ബ്രിട്ടീഷ് പാഠ്യപദ്ധതിയുമായി സംയോജിപ്പിച്ച് അറബിക്, ഇസ്ലാമിക് പഠനങ്ങള്‍ ആയിരുന്നു ഇവിടെ പ്രധാനമായും പഠിപ്പിച്ചിരുന്നത്.
പടിഞ്ഞാറന്‍ ലണ്ടനിലെ ആക്ടണിലുള്ള കിംഗ് ഫഹദ് അക്കാദമി 1985 മുതല്‍ അറബ്, മുസ്ലിം ലണ്ടനിലെ സമൂഹത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ടായിരുന്നു.

ഈസ്റ്റര്‍, ഈദ് അവധി കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം ചൊവ്വാഴ്ചയാണ് സ്‌കൂളിലെ അധ്യാപകരോട് അടച്ചുപൂട്ടുന്ന വിവരം നേരിട്ട് അറിയിച്ചത്. ഈ ആഴ്ച ആദ്യം തന്നെ അടച്ചുപൂട്ടാന്‍ തീരുമാനിച്ച വിവരം അറിഞ്ഞിരുന്നുവെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. വെള്ളിയാഴ്ച സ്‌കൂളില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുകയായിരുന്നു.

ബദല്‍ ധനസഹായം കണ്ടെത്തിയില്ലെങ്കില്‍, ഈ അധ്യയന വര്‍ഷത്തിന്റെ അവസാനത്തില്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ സാധ്യതയുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെ ആശങ്കകളോട് സ്‌കൂളും സൗദി എംബസിയും പ്രതികരിക്കാന്‍ തയാറായില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

Related Articles