Current Date

Search
Close this search box.
Search
Close this search box.

പൂഴ്ത്തിവെച്ച അഞ്ച് മില്ല്യണ്‍ മാസ്‌ക് സൗദി പിടിച്ചെടുത്തു

റിയാദ്: സൗദിയില്‍ കൊറോണ റിപ്പോര്‍ട്ടുകള്‍ ഇരട്ടിയായി വര്‍ധിക്കുന്നതിനിടെ പൂഴ്ത്തിവെച്ച അഞ്ച് മില്യണ്‍ മാസ്‌കുകള്‍ അധികൃതര്‍ പിടിച്ചെടുത്തു. സ്റ്റേറ്റ് മീഡിയ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. തലസ്ഥാനമായ റിയാദിനു വടക്കുപടിഞ്ഞാറ് ഹെയിലില്‍ നിന്നാണ് 1.17 മില്യണ്‍ മാസ്‌കുകള്‍ കണ്ടെടുത്തതെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.

അനധികൃതമായി സൂക്ഷിച്ചവയായിരുന്നു ഇവ. കഴിഞ്ഞയാഴ്ച ജിദ്ദയില്‍ നിന്നും അധികൃതര്‍ ഇത്തരത്തില്‍ നിയമവിരുദ്ധമായി പൂഴ്ത്തിവെച്ച നാല് മില്ല്യണിലധികം വരുന്ന മാസ്‌കുകള്‍ പിടിച്ചെടുത്തിരുന്നു. വാണിജ്യ നിയമങ്ങള്‍ ലംഘിച്ചതിനാലാണ് പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. സൗദിയില്‍ ഫാര്‍മസികളില്‍ നിലവില്‍ മാസ്‌കിന് ക്ഷാമം നേരിടുന്നുണ്ട്. എട്ട് പേരാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്.

Related Articles