Current Date

Search
Close this search box.
Search
Close this search box.

ഫോര്‍മുല വണ്‍ മത്സരത്തിന് ആദ്യമായി വേദിയൊരുക്കി സൗദി

റിയാദ്: ലോകത്തെ അതിവേഗ കാറോട്ട മത്സര ചാമ്പ്യനെ തെരഞ്ഞെടുക്കുന്ന ‘ഫോര്‍മുല വണ്‍’ റേസിന് ചരിത്രത്തിലാദ്യമായി ആതിഥേയത്വം വഹിക്കാനൊരുങ്ങുകയാണ് സൗദി അറേബ്യ. സൗദി അറേബ്യന്‍ ഗ്രാന്റ് പ്രിക്‌സ്-2021 എന്ന പേരിലാകും മത്സരം അറിയപ്പെടുക.

തീരദേശ നഗരമായ ജിദ്ദയിലാണ് അടുത്ത വര്‍ഷം റേസ് ചാമ്പ്യന്‍ഷിപ്പിന് വേദിയൊരുക്കുന്നത്. 2021 നവംബറിലാണ് സൗദി അറേബ്യന്‍ ഗ്രാന്റ് പ്രിക്‌സിന്റെ ഉദ്ഘാടനം നടക്കുക. ജിദ്ദ കോര്‍ണിഷിലെ റോഡ് അടച്ചിട്ടായിരിക്കും മത്സരങ്ങള്‍ നടത്തുക. ചെങ്കടലിനോട് ചേര്‍ന്നുള്ള പാതയില്‍ രാത്രിയാകും മത്സരങ്ങള്‍. ‘2021 സീസണിനായി ഫോര്‍മുല വണിലേക്ക് സൗദി അറേബ്യയെ സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. വരും ദിവസങ്ങളില്‍ അവരുടെ പ്രഖ്യാപനം ഉണ്ടാകുമെന്നും’ ഫോര്‍മുല വണ്‍ ചെയര്‍മാനും സി.ഇ.ഒയുമായ ഷെയ്‌സ് കാരി കഴിഞ്ഞ ദിവസം അറിയിച്ചു.

ഫോര്‍മുല വണിന്റെ 33-ാമത്തെ ആതിഥേയ രാജ്യമായി സൗദി അറേബ്യയെ സ്വാഗതം ചെയ്യുന്ന ഒരു പ്രമോഷണല്‍ വീഡിയോയ്ക്കൊപ്പമാണ് ഈ വാര്‍ത്ത അധികൃതര്‍ പങ്കുവെച്ചത്. ഫോര്‍മുല വണിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. എഫ് 1 ഗ്രാന്‍ഡ് പ്രീ റാലിക്ക് ആതിഥേയത്വം വഹിക്കുന്ന പശ്ചിമേഷ്യയിലെയും വടക്കന്‍ ആഫ്രിക്കയിലെയും അഞ്ചാമത്തെ രാജ്യമായിരിക്കുകയാണ് സൗദി.

 

Related Articles