Current Date

Search
Close this search box.
Search
Close this search box.

കാര്‍ഷികോത്പന്നങ്ങളുടെ ഇറക്കുമതിക്കായി 2 ബില്യണ്‍ റിയാല്‍ നീക്കിവെച്ച് സൗദി

റിയാദ്: രാജ്യം കോവിഡ് ഭീതിയില്‍ അമരുന്നതിനിടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യ 2 ബില്യണ്‍ റിയാലിന്റെ (533.3 ഡോളര്‍) കാര്‍ഷിക ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യും. ആദ്യ ഘട്ടത്തില്‍ അരി,പഞ്ചസാര,സോയാബീന്‍,ചോളം എന്നിവയാണ് ഇറക്കുമതി ചെയ്യുക. പിന്നീട് മാര്‍ക്കറ്റുകളില്‍ ആവശ്യമുള്ള സാധനങ്ങള്‍ ആവശ്യം മനസ്സിലാക്കി ഇറക്കുമതി ചെയ്യുമെന്നും കാര്‍ഷിക വികസന ഫണ്ട് അധികൃതര്‍ അറിയിച്ചു. കോവിഡിനെ നേരിടുന്നതിന് വേണ്ടി സൗദി ഭരണകൂടം നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ഇതെന്നും അധികൃതര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

സ്വകാര്യമേഖലയിലും കാര്‍ഷിക മേഖല ഉള്‍പ്പെടെയുള്ള സാമ്പത്തിക മേഖലകളിലും പ്രതീക്ഷിക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുക എന്നത് കൂടിയാണ് ഇതിന് പിന്നിലുള്ള ഉദ്ദേശം.

Related Articles