Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കിയില്‍ നിന്നും ഡ്രോണ്‍ വാങ്ങാനൊരുങ്ങി സൗദി

റിയാദ്: ഗള്‍ഫ് അറബ് ശക്തികളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിനിറങ്ങിയ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ സൗദിയിലെത്തി.

തുര്‍ക്കിയുടെ പ്രതിസന്ധിയിലായ സമ്പദ്വ്യവസ്ഥ കരക്കുകയറ്റുന്നതിനായി സൗദിയുമായി ചേര്‍ന്ന് വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തു. ടര്‍ക്കിഷ് ഡ്രോണുകള്‍ വാങ്ങാന്‍ സൗദി അറേബ്യ ചര്‍ച്ചയില്‍ സമ്മതിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പര്യടനത്തിന്റെ ഭാഗമായി 200 ഓളം വ്യവസായികളോടൊപ്പമാണ് ഉര്‍ദോഗന്‍ തിങ്കളാഴ്ച സൗദിയിലെത്തിയത്.

ഊര്‍ജം, നേരിട്ടുള്ള നിക്ഷേപം, പ്രതിരോധ വ്യവസായം തുടങ്ങി നിരവധി മേഖലകളില്‍ ഇരു രാജ്യങ്ങളും നിരവധി ധാരണാപത്രങ്ങളില്‍ (എംഒയു) ഒപ്പുവച്ചു. തുര്‍ക്കി പ്രതിരോധ കമ്പനിയായ ബയ്കറും സൗദി പ്രതിരോധ മന്ത്രാലയവും തമ്മിലുള്ള ഡ്രോണുകളുടെ കരാറില്‍ ഒപ്പുവെക്കുന്ന ചടങ്ങില്‍ ഉര്‍ദോഗനും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും പങ്കെടുത്തതായി സൗദി സ്റ്റേറ്റ് ന്യൂസ് ഏജന്‍സി എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു.

Related Articles