Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: സൗദിയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു

റിയാദ്: ഗള്‍ഫ് രാജ്യങ്ങളിലുടനീളം കോവിഡ് അതിവേഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ് സൗദിയടക്കമുള്ള രാജ്യങ്ങള്‍. ഇതിന്റെ ഭാഗമായി രാജ്യത്തെ പള്ളികളിലൊന്നും വെള്ളിയാഴ്ച ജുമുഅ നടന്നില്ല. പള്ളികളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഇരുഹറം പള്ളികള്‍ക്കും പുറത്തെ മുറ്റങ്ങളിലും നമസ്‌കാരം നടക്കില്ല. ഹറമിനകത്ത് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.

ശനിയാഴ്ച രാവിലെ മുതല്‍ പൊതു ഗതാഗതം നിരോധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. രാവിലെ ആറ് മണി മുതല്‍ ഉത്തരവ് പ്രാബല്യത്തിലാകും. ആഭ്യന്തര വിമാനങ്ങള്‍, പൊതു ഗതാഗതത്തിനുള്ള ബസ്സുകള്‍, ട്രെയിന്‍ സര്‍വീസുകള്‍, ടാക്‌സികള്‍ എന്നിവക്കാണ് ഉത്തരവ് ബാധകമാവുക. രണ്ടാഴ്ചത്തേക്കാണ് വിലക്ക്. എന്നാല്‍ കാര്‍ഗോ വിമാനങ്ങളും ട്രെയിനുകളും ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

സൗദിയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 274 ആയി. കഴിഞ്ഞ ദിവസം 36 പേര്‍ക്കാണ് അസുഖം സ്ഥിരീകരിച്ചത്. അതേസമയം, കഴിഞ്ഞ ദിവസം സൗദി രാജാവ് രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. വരാനിരിക്കുന്നത് കടുപ്പമേറിയ ഘട്ടമാണെന്നും എന്നാല്‍ സ്വദേശികളും പ്രവാസികളും ചേര്‍ന്ന് സാഹചര്യം മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles