Current Date

Search
Close this search box.
Search
Close this search box.

സൗദി വനിതയെ വിവാഹം കഴിച്ചവര്‍ക്കും ഇനി മുതല്‍ സൗദി പൗരത്വം

റിയാദ്: രാജ്യത്തെ പൗരത്വ നിയമത്തില്‍ സുപ്രധാന ഭേദഗതിയുമായി സൗദി അറേബ്യ. സൗദി വനിതകളെ വിവാഹം കഴിച്ചവര്‍ക്ക് ഇനി മുതല്‍ സൗദി പൗരത്വത്തിന്്അപേക്ഷിക്കാം. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനായി ചില നിബന്ധനകളും സൗദി മുന്നോട്ടു വെച്ചിട്ടുണ്ട്. ഈ നിബന്ധനകള്‍ പാലിക്കുന്ന ആര്‍ക്കും സൗദി പൗരത്വം നല്‍കാമെന്നാണ് വ്യവസ്ഥ.

നിലവില്‍ നിരവധി വിദേശികള്‍ സൗദി സ്ത്രീകളെ വിവാഹം ചെയ്ത് നിലവില്‍ സൗദിയില്‍ കഴിയുന്നുണ്ട്. എന്നാല്‍ ഇവര്‍ക്കൊന്നും സൗദി പൗരത്വം ലഭിച്ചിട്ടില്ല. ഇവരുടെ മക്കള്‍ക്കും പ്രായപൂര്‍ത്തിയായാല്‍ പൗരത്വം നല്‍കുമെന്നും ഉത്തരവിലുണ്ട്.

നിബന്ധനകള്‍ ഇവയാണ്: 1. അപേക്ഷകന് സൗദി ഇഖാമ ഉണ്ടാകണം. 2. പത്ത് വര്‍ഷം സൗദിയില്‍ പൂര്‍ത്തിയാക്കിയിരിക്കണം. 3. പെരുമാറ്റ ദൂഷ്യത്തിനോ ക്രിമിനല്‍ നടപടിക്കോ കേസുള്ള ആളാകരുത്. 4. ഏതെങ്കിലും കേസില്‍ ആറ് മാസത്തിലേറെ ജയിലില്‍ കഴിഞ്ഞവരാകരുത്. 5 അറബി ഭാഷ നന്നായി സംസാരിക്കാന്‍ കഴിയണം. 6- രാജ്യത്തിനാവശ്യമായ തൊഴില്‍ ചെയ്യാന്‍ കഴിയുന്നയാളാകണം.

Related Articles