Current Date

Search
Close this search box.
Search
Close this search box.

സൗദി: മനുഷ്യാവകാശ പ്രവര്‍ത്തക ലുജൈന്‍ ജയില്‍ മോചിതയായി

റിയാദ്: പ്രമുഖ വനിത അവകാശ പ്രവര്‍ത്തക ലുജൈന്‍ അല്‍ ഹദലൂല്‍ മൂന്ന് വര്‍ഷത്തെ തിടവിന് ശേഷം ജയില്‍ മോചിതയായി. ലുജൈന്‍ വീട്ടിലുണ്ടെന്ന് സഹോദരി ലിന ബുധനാഴ്ച ട്വീറ്റ് ചെയ്തു. ലുജൈന്റെ മോചനവുമായി ബന്ധപ്പെട്ട് സൗദി അധികൃതര്‍ പ്രതികരച്ചിട്ടില്ല.

സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിനുള്ള വിലക്ക് നീക്കുന്നതിന് പ്രവര്‍ത്തിച്ച ലുജൈന്‍ 2018ല്‍ അറസ്റ്റുചെയ്യപ്പെടുകയും, തീവ്രവാദവുമായി ബന്ധപ്പെട്ട് കുറ്റങ്ങള്‍ക്ക് ആറ് വര്‍ഷത്തെ ശിക്ഷ വിധിക്കുകയും ചെയ്യുകയായിരുന്നു. ഈ നടപടിക്കെതിരെ വലിയ രീതിയില്‍ അന്താരാഷ്ട്ര വിമര്‍ശനം ഉയര്‍ന്നിരുന്നു. ‘വഞ്ചനാത്മക നീതിയെന്നാണ്’ ഈ വിധിയെ ഹ്യൂമന്‍ റൈറ്റ് വാച്ച് വിശേഷിപ്പിച്ചത്. ലുജൈനെ മോചിപ്പിക്കുന്നതിന് യു.എസ് പ്രസിഡന്റ് ജോ ബൈഡനും പിന്തുണ അറിയിച്ചിരുന്നു.

Related Articles