Current Date

Search
Close this search box.
Search
Close this search box.

സിറിയക്കെതിരെ ഉപരോധമേര്‍പ്പെടുത്താനുള്ള പ്രമേയത്തിന് യു.എസ് കോണ്‍ഗ്രസിന്റെ അംഗീകാരം

വാഷിങ്ടണ്‍: സിറിയന്‍ ഭരണകൂടത്തിനെതിരെ ഉപരോധമേര്‍പ്പെടുത്താനുള്ള പ്രമേയം യു.എസ് കോണ്‍ഗ്രസ് പാസാക്കി. സിറിയയിലെ പൗരന്മാര്‍ക്കും തടവുകാര്‍ക്കുമെതിരെ നടത്തുന്ന യുദ്ധക്കുറ്റങ്ങളിലും മനുഷ്യാവകാശ നിഷേധങ്ങളിലും പ്രതിഷേധിച്ചാണ് യു.എസ് കോണ്‍ഗ്രസ് സിറിയക്കെതിരെ സമ്പൂര്‍ണ്ണ ഉപരോധത്തിനൊരുങ്ങുന്നത്.

2020ലെ യു.എസ് പ്രതിരോധ ബജറ്റില്‍ 738 ബില്ല്യണ്‍ ഡോളര്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ പ്രമേയവും കഴിഞ്ഞ ദിവസം പാസാക്കിയത്. ഈ പ്രമേയം നേരത്തെ യു.എസ് പ്രതിനിധി സഭ പാസാക്കിയിരുന്നു. പ്രമേയം പ്രസിഡന്റിന്റെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്.

NDDA എന്നറിയപ്പെടുന്ന നിയമം സിറിയന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സിറിയയുമായി വ്യാപാര-ഇടപാടുകള്‍ നടത്തുന്നവര്‍ക്കെതിരെ പിഴ ചുമത്താനുമുള്ള വ്യവസ്ഥയുമടങ്ങിയതാണ്.

Related Articles