Current Date

Search
Close this search box.
Search
Close this search box.

സന്‍ആ വിമാനത്താവളം: യെമന്‍ സര്‍ക്കാരിന്റെ ആവശ്യം ഹൂതികള്‍ തള്ളി

റിംബോ: സന്‍ആ വിമാനത്താവളം പുന:രാരംഭിക്കാനുള്ള നീക്കത്തെ എതിര്‍ത്ത് യെമനിലെ ഹൂതികള്‍. കഴിഞ്ഞ ദിവസം സ്വീഡനില്‍ ആരംഭിച്ച യെമന്‍ സമാധാന ചര്‍ച്ചയിലാണ് വിമാനത്താവളം തുറക്കാനുള്ള യെമന്‍ സര്‍ക്കാരിന്റെ നീക്കത്തെ ഹൂതി വിമത വിഭാഗം എതിര്‍ത്ത് രംഗത്തെത്തിയത്. വിമാനത്താവളം തുറക്കാനുള്ള സര്‍ക്കാരിന്റെ താരുമാനം അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് എതിരാണെന്നാണ് ഹൂതികള്‍ അറിയിച്ചത്. സൗദി-യു.എ.ഇ സഖ്യത്തിന്റെ നിയന്ത്രണത്തിലുള്ള ഏദനിലെയും സായൂനിലെയും വിമാനത്താവളങ്ങളില്‍ പരിശോധന പൂര്‍ത്തിയാക്കി മാത്രമേ വിമാനങ്ങള്‍ സന്‍ആ എയര്‍പോര്‍ട്ടിലേക്ക് കടത്തിവിടൂ എന്ന നിബന്ധനയോടെയായിരുന്നു വിമാനത്താവളം തുറക്കാന്‍ തീരുമാനിച്ചിരുന്നത്.

സന്‍ആയില്‍ ആഭ്യന്തര വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനുള്ള സൗകര്യങ്ങളേ ഉള്ളൂവെന്നും ജനങ്ങളുടെ യാത്ര ക്ലേശം പരിഹരിക്കാനാണ് എയര്‍പോര്‍ട്ട് തുറക്കുന്നതെന്നും യെമന്‍ സമാധാന ചര്‍ച്ചയിലെ സര്‍ക്കാര്‍ പ്രതിനിധി മര്‍വാന്‍ ദമ്മാജ് പറഞ്ഞു. 2014 മുതല്‍ ഹൂതികളുടെ നിയന്ത്രണത്തിലായിരുന്നു സന്‍ആ വിമാനത്താവളം. രൂക്ഷമായ യുദ്ധം മൂലം വിമാനത്താവളത്തിന്റെ റണ്‍വേയും ടെര്‍മിനലും ഭാഗികമായി തകര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം യു.എന്നിന്റെ നേതൃത്വത്തില്‍ സ്വീഡനിലെ റിംബോയില്‍ വെച്ചാണ് യെമന്‍ സമാധാന ചര്‍ച്ചകള്‍ ആരംഭിച്ചത്.

 

Related Articles