Current Date

Search
Close this search box.
Search
Close this search box.

ഹിജാബ് ധരിക്കാനുള്ള കാരണം വെളിപ്പെടുത്തി സനാ ഖാന്‍

സിനിമയുടെ മായിക ലോകത്ത് നിന്ന് ഇസ്‌ലാമിക ആത്മീയ ജീവിതം തെരഞ്ഞെടുത്തിന് പിന്നിലുള്ള കാരണം വെളിപ്പെടുത്തി സനാ ഖാന്‍. 2020ലാണ് അഭിനയവും മോഡലിങ്ങും ഉപേക്ഷിച്ച് ദൈവത്തിന്റെ പാതയിലേക്ക് മടങ്ങുകയാണെന്ന് ബോളിവുഡ് നടി സനാ ഖാന്‍ പ്രഖ്യാപിക്കുന്നത്. പുതിയ ജീവിതം സ്രഷ്ടാവിന്റെ കല്‍പനകള്‍ക്കനുസരിച്ചായിരിക്കുമെന്ന് സനാ അന്ന് വ്യക്തമാക്കിയിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം, താന്‍ ആത്മീയതയിലേക്ക് മടങ്ങാനുണ്ടായ കാരണങ്ങള്‍ തുറന്നുപറയുകയാണ് സനാ ഖാന്‍.

പണവും പ്രശസ്തിയും ഉള്‍പ്പെടെ എനിക്ക് ജീവിതത്തില്‍ എല്ലാമുണ്ടായിരുന്നു. തനിക്ക് വേണ്ടതെല്ലാം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നിട്ടും, സന്തോഷവും സമാധാനവും മാത്രമുണ്ടായിരുന്നില്ല. അത് എന്തുകൊണ്ടാണെന്ന് ഞാന്‍ ആലോചിച്ചു. അത് വളരെ പ്രതിസന്ധി നിറഞ്ഞ കാലമായിരുന്നു. വിഷാദരോഗം തീവ്രമായതോടെ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് തോന്നി. 2019ലെ റമദാന്‍ മാസമായിരുന്നു അത്. ആ രാത്രികളില്‍ ഞാന്‍ സ്ഥിരമായി എന്റെ ഖബര്‍ സ്വപ്‌നം കാണാന്‍ തുടങ്ങി. കത്തിജ്ജ്വലിക്കുന്ന ഖബറില്‍ എരിഞ്ഞടങ്ങുന്ന എന്നെ തന്നെയാണ് ഞാന്‍ കണ്ടത്. എന്റെ അന്ത്യം ഇങ്ങനെയായിരിക്കുമെന്ന് ദൈവം സൂചന നല്‍കുകയാണെന്ന് എനിക്ക് തോന്നി. അത് എന്നെ ആശങ്കപ്പെടുത്തി. തുടരുന്ന ജീവിതരീതി മാറ്റണമെന്ന് ഞാന്‍ തീരുമാനിച്ചു. ഞാന്‍ ഒരുപാട് ഇസ്‌ലാമിക പ്രസംഗങ്ങള്‍ കേട്ടു. ഹിജാബിനെ കുറിച്ചുള്ള മനോഹരമായ ഒരു ലേഖനം വായിച്ചു. ഒടുവില്‍ എന്റെ പിറന്നാള്‍ ദിവസം ആ നിമിഷം വന്നെത്തി. വീട്ടില്‍ ഞാന്‍ വാങ്ങിവെച്ച കുറേ സ്‌കാര്‍ഫുകള്‍ ഉണ്ടായിരുന്നു. പിറിന്നാളിന്റെ അന്ന് രാവിലെ എഴുന്നേറ്റ് ഞാന്‍ ഒരു സ്‌കാര്‍ഫ് ഹിജാബ് പോലെ തലയില്‍ ചുറ്റി. ഇനിയൊരിക്കലും അത് അഴിക്കില്ലെന്ന് ഞാന്‍ ആത്മഗതം ചെയ്തു -സനാ ഖാന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വിഡിയിയോയില്‍ പറയുന്നു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles