Current Date

Search
Close this search box.
Search
Close this search box.

സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡിന് പുതിയ ഭാരവാഹികള്‍

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡ് പ്രസിഡണ്ടായി പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാരെയും ജനറല്‍ സെക്രട്ടറിയായി എം.ടി അബ്ദുല്ല മുസ്‌ലിയാരെയും ട്രഷററായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെയും വീണ്ടും തെരഞ്ഞെടുത്തു. 67ാമത് വാര്‍ഷിക ജനറല്‍ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും എം.എ ഖാസിം മുസ്‌ലിയാര്‍, ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദിര്‍ എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
ജനറല്‍ ബോഡി യോഗത്തില്‍ ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡിന്റെ സബ് കമ്മറ്റി ഭാരവാഹികളെയും തെരഞ്ഞെടുത്തു. പരിപാടിയില്‍ പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ അധ്യക്ഷനായിരുന്നു.

Related Articles