Current Date

Search
Close this search box.
Search
Close this search box.

സമസ്തഃ ഫാളില ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങി

ചേളാരി: സമസ്ത വുമണ്‍സ് ഇസ്ലാമിക് ആര്‍ട്സ് കോളേജ് ഫാളില രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ കഴിഞ്ഞ വര്‍ഷമാണ് ഫാളില കോഴ്സ് ആരംഭിച്ചത്. സംസ്ഥാനത്തിനകത്തും പുറത്തുമായി 115ഓളം കോളേജുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. പ്ലസ് ടൂ പഠനത്തോടൊപ്പം രണ്ട് വര്‍ഷത്തെ മതപഠനം നല്‍കുന്നതാണ് ഫാളില കോഴ്സ്. ഡിഗ്രിയോടൊപ്പം മൂന്ന് വര്‍ഷത്തെ മതപഠനം നല്‍കുന്ന ഫളീല കോഴ്സുമാണ് സമസ്ത വുമണ്‍ ഇസ്ലാമിക് ആര്‍ട്സ് കോളേജിന്റെ സംവിധാനം.

ഓണ്‍ലൈന്‍ പഠന ക്ലാസുകള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ.എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി പ്രസംഗിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും കോ ഓര്‍ഡിനേറ്റര്‍ കബീര്‍ ഫൈസി ചെമ്മാട് നന്ദിയും പറഞ്ഞു.

Related Articles