Current Date

Search
Close this search box.
Search
Close this search box.

ഏകാധിപത്യ ഭരണഘടനക്ക് തുനീഷ്യയില്‍ അംഗീകാരം

തൂനിസ്: പുതിയ ഭരണഘടനക്ക് തുനീഷ്യയില്‍ അംഗീകാരം. പ്രസിഡന്റ് ഖൈസ് സഈദ് കൊണ്ടുവന്ന ഭരണഘടനാ ഹിതപരിശോധനയിലെ വിജയം ആഘോഷിക്കുകയാണ് ഒരു വിഭാഗം തുനീഷ്യക്കാര്‍. അതേസമയം, രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ നാലിലൊന്ന് പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് തെരഞ്ഞെടുപ്പ് അധികൃതര്‍ വ്യക്തമാക്കി.

പുതിയ ഭരണഘടനയെ 92.3 ശതമാനം വോട്ടര്‍മാര്‍ പിന്തുണച്ചതായി തുനീഷ്യന്‍ പൊളിങ് കമ്പനിയായ സിഗ്മ കോണ്‍സീല്‍ നടത്തിയ എക്‌സിറ്റ് പോള്‍ വ്യക്തമാക്കുന്നു. പുതിയ ഭരണഘടന ഏകാധിപത്യത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകുന്നതാണെന്ന് എതിരാളികള്‍ വിമര്‍ശിച്ചു. 7.7 ശതമാനമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.

രജിസ്റ്റര്‍ ചെയ്ത ഒമ്പത് ദശലക്ഷം വോട്ടര്‍മാരില്‍ 1.9 ദശലക്ഷം പേരാണ് വോട്ട് രേഖപ്പെടുത്താനെത്തിയത്. പ്രതിപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിരുന്നു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles