Current Date

Search
Close this search box.
Search
Close this search box.

ഖദ്ദാഫിയുടെ മകന്‍ സഅദി ഖദ്ദാഫി ജയില്‍ മോചിതനായി

ട്രിപളി: ലിബിയന്‍ മുന്‍ നേതാവ് മുഅമ്മര്‍ ഖദ്ദാഫിയുടെ മകന്‍ സഅദി ഖദ്ദാഫി ജയില്‍ മോചിതനായതായി അധികൃതര്‍ അറിയിച്ചു. മുഅമ്മര്‍ ഖദ്ദാഫി 2011ലെ വിപ്ലവത്തിന്റെ ഭാഗമായി അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുകയും തുടര്‍ന്ന് കൊല്ലപ്പെടുകയുമായിരുന്നു.

47കാരന്‍ ഉടന്‍തന്നെ വിമാനത്തില്‍ ഇസ്താംബൂലിലേക്ക് പുറപ്പെട്ടതായി ഉദ്യഗസ്ഥ വൃത്തങ്ങള്‍ അറിയിച്ചതായി റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സി ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു. 2011ലെ വിപ്ലവ സമയത്ത് സഅദി ഖദ്ദാഫി നൈജറിലേക്ക് പലായനം ചെയ്‌തെങ്കിലും, 2014ല്‍ ലിബിയക്ക് കൈമാറുകയും തുടര്‍ന്ന് തടവിലാക്കപ്പെടുകയുമായിരുന്നു.

വിപ്ലവത്തിന് ശേഷം പത്ത് വര്‍ഷത്തോളമായി അക്രമവും വിഭാഗീയതവും അരാജകത്വവും കൊണ്ട് രാജ്യം പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. മുഅമ്മര്‍ ഖദ്ദാഫിയെ കൂടാതെ അദ്ദേഹത്തിന്റെ മൂന്ന് മക്കളും കൊല്ലപ്പെട്ടിരുന്നു.

Related Articles