Current Date

Search
Close this search box.
Search
Close this search box.

യു.എ.ഇ ലീഗില്‍ കളിക്കാന്‍ റൊണാള്‍ഡോക്ക് 69 മില്യണ്‍ ഡോളര്‍ വാഗ്ദാനം

അബൂദാബി: ജുവന്റ്‌സ് എഫ്.സിയുടെ മിന്നും താരവും പ്രമുഖ ഫുട്‌ബോളറുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് 69 മില്യണ്‍ ഡോളര്‍ ഓഫറുമായി യു.എ.ഇ ഫുട്‌ബോള്‍ ക്ലബ്ബ്.
യു.എ.ഇ പ്രോ ലീഗില്‍ തങ്ങളുടെ ക്ലബ്ബില്‍ കളിക്കാന്‍ വേണ്ടി ഇത്രയും ഭീമമായ തുക വാഗ്ദാനം ചെയ്തത്.

അടുത്തയാഴ്ച ആരംഭിക്കുന്ന പ്രോ ലീഗില്‍ ക്രിസ്റ്റിയാനോ കളിക്കുമെന്ന് അദ്ദേഹം ഓഫര്‍ സ്വീകരിച്ചുവെന്നും എമിറേറ്റ്‌സ് 24-7 റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ജുവന്റസില്‍ നിന്നും ലഭിക്കുന്ന വാര്‍ഷിക വരുമാനത്തിന്റെ ഇരട്ടി നല്‍കിയാണ് യു.എ.ഇ ക്ലബ് താരത്തെ സ്വന്തമാക്കിയത്.

കഴിഞ്ഞ വ്യാഴാഴ്ച ദുബൈയില്‍ വെച്ച് വിതരണം ചെയ്ത 2018ലെ സോക്കര്‍ ഗ്ലോബ് അവാര്‍ഡ് വിജയിയായിരുന്നു റൊണാള്‍ഡോ. ഈ സമയത്താണ് താരവുമായി പുതിയ കരാര്‍ ഉണ്ടാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 34 മില്യണ്‍ ഡോളര്‍ വാര്‍ഷിക പ്രതിഫലവുമായി 2022 ജൂണ്‍ വരെയാണ് നിലവില്‍ താരത്തെ ജുവന്റസ് സ്വന്തമാക്കിയത്.

Related Articles