Current Date

Search
Close this search box.
Search
Close this search box.

‘രോഹിത് വെമുലക്കും ചന്ദ്രശേഖര്‍ ആസാദിനും ശേഷം അവര്‍ എന്നെ ലക്ഷ്യം വെക്കുന്നു’

അഹ്‌മദാബാദ്: പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന് അറസ്റ്റ് ചെയ്ത് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ വീണ്ടും അറസ്റ്റ് ചെയ്ത ജിഗ്നേഷ് മേവാനി അസം പൊലിസ് കസ്റ്റഡിയില്‍. ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു എന്നാരോപിച്ചാണ് പുതിയ അറസ്റ്റ്.

‘ഇത് ബി ജെ പി യുടെയും ആര്‍ എസ് എസിന്റെയും ഗൂഢാലോചനയാണ്. എന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് അവര്‍ ഇത് ചെയ്തത്. വളരെ ആസൂത്രിതമായാണ് അവര്‍ ഇത് ചെയ്യുന്നത്. അവര്‍ ഇത് രോഹിത് വെമുലയോട് ചെയ്തു, ചന്ദ്രശേഖര്‍ ആസാദിനോടും ചെയ്തു, ഇപ്പോള്‍ അവര്‍ എന്നെ ലക്ഷ്യമിടുന്നു,” മേവാനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘ജിഗ്‌നേഷ് മേവാനിക്കെതിരെ ബാര്‍പേട്ടയിലും ഗോള്‍പാറയിലുമായി രണ്ട് ജില്ലകളില്‍ കൂടി രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തത് വളരെ സങ്കടകരമാണ്. അദ്ദേഹത്തിനെതിരെ രണ്ട് പുതിയ എഫ് ഐ ആറുകള്‍ ഫയല്‍ ചെയ്തതായി ഞങ്ങള്‍ കേട്ടു. ഇത് സംഭവിക്കുമെന്ന് ഞങ്ങള്‍ക്ക് മുമ്പ് തന്നെ അറിയാമായിരുന്നു, ഞങ്ങള്‍ അതിന് തയ്യാറാണ്’ മേവാനിയുടെ അഭിഭാഷകന്‍ അങ്ഷുമാന്‍ ബോറ പറഞ്ഞു.

Related Articles