Current Date

Search
Close this search box.
Search
Close this search box.

ബാഗ്ദാദ്: യു.എസ് എംബസിക്കു നേരെ റോക്കറ്റാക്രമണം

ബാഗ്ദാദ്: ഒരിടവേളക്ക് ശേഷം ഇറാഖിലെ യു.എസ് എംബസിക്കു നേരെ വീണ്ടും റോക്കറ്റാക്രമണം. തലസ്ഥാനമായ ബാഗ്ദാദിലെ ഗ്രീന്‍ സോണിലാ വ്യാഴാഴ്ച റോക്കറ്റാക്രമണമുണ്ടായത്. സംഭവത്തില്‍ ഒരു ഇറാഖി സ്ത്രീക്കും രണ്ട് കുട്ടികള്‍ക്കും പരുക്കേറ്റിട്ടുണ്ട്. മറ്റ് ആളപായങ്ങളൊന്നുമില്ല.

അതേസമയം, എംബസിക്കു നേരെയുള്ള റോക്കറ്റാക്രമണത്തില്‍ അപൂര്‍വമായാണ് സിവിലിയന്മാര്‍ക്കു പരുക്കേല്‍ക്കാറുള്ളത്. ഒരു റോക്കറ്റ് സ്‌കൂളിന് നേരെയും രണ്ടെണ്ണം യു.എസ് എംബസി ഗ്രൗണ്ടിലുമാണ് പതിച്ചതെന്ന് ഇറാഖ് സുരക്ഷ സേനയിലെ വക്താക്കള്‍ അറിയിച്ചു. എംബസിയുടെ റോക്കറ്റ് പ്രതിരോധ സംവിധാനത്തിലൂടെ രണ്ട് റോക്കറ്റുകളെങ്കിലും വെടിവെച്ചിട്ടതായി ഇറാഖ് സൈനിക ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.

യുദ്ധഭീതി നിലനില്‍ക്കുന്ന രാജ്യത്ത് പുതിയ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതിനിടെ പുതുതായി നിയമിതനായ പാര്‍ലമെന്റ് സ്പീക്കറെ സുപ്രീം കോടതി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനിടെയാണ് പുതിയ വ്യോമാക്രമണം.

ഈ മാസം നടന്ന ആക്രമണ പരമ്പരകള്‍ക്ക് പിന്നില്‍ ഇറാന്‍ വിന്യസിച്ചിരിക്കുന്ന മിലിഷ്യ ഗ്രൂപ്പുകളാണെന്ന് യു.എസ് കുറ്റപ്പെടുത്തിയിരുന്നു. യു.എസ് സൈനികര്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ആതിഥ്യമരുളുന്ന താവളങ്ങളോ ഇന്‍സ്റ്റാളേഷനുകളോ ലക്ഷ്യമിട്ടാണ് മിക്ക റോക്കറ്റാക്രമണങ്ങളും.

Related Articles