Current Date

Search
Close this search box.
Search
Close this search box.

ഇറാഖിലെ യു.എസ് സൈനിക വ്യോമതാവളത്തിന് നേരെ മിസൈല്‍ ആക്രമണം

ബാഗ്ദാദ്: ഇറാഖിലെ യു.എസ് സൈനിക വ്യോമതാവളത്തിന് നേരെ വീണ്ടും മിസൈല്‍ ആക്രമണം. പടിഞ്ഞാറന്‍ ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയിലെ ഐന്‍ അല്‍ അസദ് എയര്‍ബേസിനു നേരെയാണ് ബുധനാഴ്ച 14 റോക്കറ്റുകള്‍ പതിച്ചത്. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. യു.എസിന്റെ നേതൃത്വത്തിലുള്ള സൈനിക സഖ്യത്തിന്റെ സൈനിക താവളമായിരുന്നു ഇത്. യു.എസിന് പുറമെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള സൈനികരും ഇവിടെയുണ്ട്. യു.എസ് സൈനിക വക്താവാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

രണ്ട് പേര്‍ക്ക് നിസാര പരിക്കേറ്റു. നാശനഷ്ടങ്ങള്‍ വിലയിരുത്തപ്പെട്ടിട്ടില്ലെന്നും യു.എസ് സൈനിക കൊളോണല്‍ വെയ്ന്‍ മറോട്ടോ ബുധനാഴ്ച വൈകീട്ട് ട്വീറ്റ് ചെയ്തു. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

ഇറാന്‍ പിന്തുണയുള്ള മിലിഷ്യ ഗ്രൂപ്പുകള്‍ ഇറാഖില്‍ തങ്ങളുടെ സൈനികര്‍ക്കെതിരെ പതിവായി റോക്കറ്റ് ആക്രമണം നടത്തുന്നുണ്ടെന്ന് യു.എസ് നിരന്തരമായി ആരോപിക്കുന്നുണ്ടായിരുന്നു.

 

Related Articles