Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിലേക്ക് ഗസ്സയില്‍ നിന്നും റോക്കറ്റുകള്‍ പതിച്ചു

  • ആകെ മരണം 20,000 കടന്നു
  • ഇസ്രായേലിലേക്ക് ഗസ്സയില്‍ നിന്നും റോക്കറ്റുകള്‍ പതിച്ചു
  • തുടര്‍ന്ന് തെല്‍ അവീവില്‍ സൈറണുകള്‍ മുഴങ്ങി.
  • തെല്‍ അവീവിനും ഈ മേഖലക്കും മുകളിലുള്ള ആകാശത്ത് അയണ്‍ ഡോം സിസ്റ്റം ഗസ്സയില്‍ നിന്നുള്ള റോക്കറ്റുകള്‍ തടസ്സപ്പെടുത്തുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
  • റോക്കറ്റ് ആക്രമണത്തിന് ശേഷം തെല്‍ അവീവില്‍ അവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍ നടത്തുകയാണ്.
  • ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം പൂര്‍ണമായി അവസാനിപ്പിച്ചതിന് ശേഷം മാത്രമേ വെടിനിര്‍ത്തല്‍ ചര്‍ച്ചക്ക് ഉള്ളൂ എന്ന് ആവര്‍ത്തിച്ച് ഹമാസ്.
  • ബന്ദികളെ കൈമാറുന്നതിനെ കുറിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് ഹമാസ് പറഞ്ഞു.
  • ഖാന്‍ യൂനിസിന്റെ മധ്യ, തെക്കന്‍ ഭാഗം ഒഴിപ്പിക്കാന്‍ ഇസ്രായേലി സൈന്യം ഉത്തരവിട്ടു.
  • അധിനിവേശ വെസ്റ്റ്ബാങ്കില്‍ ഉടനീളം ഇസ്രായേലിന്റെ കൂട്ട അറസ്റ്റ് തുടരുന്നു
  • ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് പ്രമേയം പാസാക്കണമെന്ന് ജോര്‍ദാന്‍ യുഎന്നിനോട് ആവശ്യപ്പെട്ടു
  • 36 ആരോഗ്യ കേന്ദ്രങ്ങളില്‍ ഒമ്പത് എണ്ണം മാത്രമാണ് ഗസ്സയില്‍ ഭാഗികമായി പ്രവര്‍ത്തിക്കുന്നതെന്നും എല്ലാം തെക്കന്‍ ഗസ്സ ആസ്ഥാനമാക്കിയുള്ളതാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.
  • വടക്കന്‍ ജബലിയ അഭയാര്‍ത്ഥി ക്യാമ്പിലെ തങ്ങളുടെ ആംബുലന്‍സ് സെന്റര്‍ ഇസ്രായേല്‍ സൈന്യം ഉപരോധിക്കുന്നത് തുടരുകയാണെന്ന് ഫലസ്തീന്‍ റെഡ് ക്രസന്റ് പറഞ്ഞു.
  • ഗസ്സയുടെ യുദ്ധാനന്തര പുനര്‍നിര്‍മ്മാണത്തില്‍ പ്രാദേശികവും അന്തര്‍ദേശീയവുമായ ശക്തികളുടെ സംയോജനം ഉള്‍പ്പെടുമെന്ന് ഇസ്രായേലി പ്രധാനമന്ത്രിയുടെ സഹായി സാച്ചി ഹനെഗ്ബി പറഞ്ഞു.

Related Articles