Current Date

Search
Close this search box.
Search
Close this search box.

ഇറാഖില്‍ എണ്ണ ഉത്പാദന കേന്ദ്രത്തില്‍ റോക്കറ്റ് പതിച്ച് തീപിടിത്തം

ബാഗ്ദാദ്: വടക്കന്‍ ഇറാഖില്‍ എണ്ണ ഉത്പാദന കേന്ദ്രത്തിനു നേരെ റോക്കറ്റാക്രമണം. ആക്രമണത്തെത്തുടര്‍ന്ന് റിഫൈനറിയില്‍ തീപിടിച്ചു. നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആളപായമില്ല. സലാഹുദ്ദീന്‍ പ്രവിശ്യയിലെ സിനിയ റിഫൈനറിക്ക് നേരെയാണ് ഞായറാഴ്ച ആക്രമണമുണ്ടായത്. ആക്രമണത്തെത്തുടര്‍ന്ന് ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഇറാഖ് എണ്ണ വകുപ്പ് മന്ത്രാലയം അറിയിച്ചു. സിനിയ റിഫൈനറി ഇറാഖിലെ ചെറിയ എണ്ണ ഉത്പാദന യൂണിറ്റാണ്.

ഏതാനും മണിക്കൂറുകള്‍ക്കകം തീയണച്ചതായും പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ ശുദ്ധീകരണശാലയാണിത്. രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലക്ക് സമീപമാണ് ആക്രമണം.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുതത്തിട്ടുണ്ട്. രണ്ട് കത്യൂഷ റോക്കറ്റ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും ഐ.എസ് തങ്ങളുടെ വെബ്‌സൈറ്റിലൂടെ അവകാശപ്പെട്ടു.

Related Articles