Current Date

Search
Close this search box.
Search
Close this search box.

ഗുജറാത്തില്‍ കസ്റ്റഡി മരണങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാജനം: സംസ്ഥാന നിയമ കമ്മീഷന്‍

അഹ്‌മദാബാദ്: ഗുജറാത്തില്‍ കസ്റ്റഡി മരണങ്ങള്‍ വര്‍ധിക്കുന്നത് ഗുരുതരമായ ആശങ്കാജനകമാണെന്ന് സംസ്ഥാന നിയമ കമ്മീഷന്‍ പറഞ്ഞു. ‘കസ്റ്റഡി മരണത്തിന്റെ അനാവശ്യ സംഭവങ്ങള്‍ തടയുന്നതിന് നിയമ നിര്‍വ്വഹണ ഏജന്‍സിയില്‍ ശരിയായ നിയന്ത്രണം വേണമെന്ന നിര്‍ദ്ദേശങ്ങള്‍’ എന്ന തലക്കെട്ടില്‍ കമ്മീഷന്‍ ജൂലൈയില്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2021ല്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഫയല്‍ ചെയ്ത ഒരു കേസും ശിക്ഷിക്കപ്പെടാന്‍ കാരണമായിട്ടില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് സുപ്രീം കോടതി മുന്‍ ജഡ്ജി എം.ബി ഷായുടെ നേതൃത്വത്തിലുള്ള സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2021ല്‍ ഒമ്പത് കസ്റ്റഡി മരണങ്ങളില്‍ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടപ്പോള്‍ 11 കേസുകളില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കൂടാതെ, നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, അതില്‍ രണ്ടില്‍ കുറ്റപത്രം സമര്‍പ്പിച്ചു, .കൂടാതെ, 12 പോലീസുകാരെ അറസ്റ്റ് ചെയ്യുകയും ഒമ്പത് പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ പ്രവര്‍ത്തിക്കാന്‍ പോലീസിനെ ബോധവല്‍ക്കരിക്കേണ്ടത് ആവശ്യമാണെന്നും കമ്മീഷന്‍ പറഞ്ഞു. പോലീസ് സ്റ്റേഷനുകളിലും ജയിലുകളിലും വീഡിയോ, ഓഡിയോ പ്രവര്‍ത്തനക്ഷമമാക്കിയ സി.സി.ടി.വി സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും ഇത് അടിവരയിടുന്നതായും കമീഷന്‍ പറഞ്ഞു.

Related Articles