Current Date

Search
Close this search box.
Search
Close this search box.

‘നിങ്ങളുടെ താരങ്ങളെ ബഹുമാനിക്കൂ’; ഷമിക്ക് പിന്തുണയുമായി പാക് താരം

ന്യൂഡല്‍ഹി: സൈബര്‍ ആക്രമണം നേരിടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് പിന്തുണയുമായി പാക് ക്രിക്കറ്റ് താരവും രംഗത്ത്. സ്വന്തം രാജ്യത്തിന്റെ താരങ്ങളെ ബഹുമാനിക്കാന്‍ തയാറാകണമെന്നും ഈ ഗെയിം ആളുകളെ ഒരുമിപ്പിക്കാനുള്ളതാണ് ഭിന്നിപ്പിക്കാനുള്ളതല്ലെന്നും പാകിസ്താന്‍ വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായ മുഹമ്മദ് റിസ്‌വാന്‍ ട്വീറ്റ് ചെയ്തു.

ഒരു കളിക്കാരന്‍ തന്റെ രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി അനുഭവിക്കേണ്ടിവരുന്ന സമ്മര്‍ദ്ദവും പോരാട്ടങ്ങളും ത്യാഗങ്ങളും അളവറ്റതാണ്. മുഹമ്മദ് ഷമി ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരു താരമാണ്- റിസ്‌വാന്‍ ട്വിറ്ററില്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കെതിരായ കഴിഞ്ഞ കളിയില്‍ സഹതാരമായ ബാബര്‍ അസമുമായി ചേര്‍ന്ന് മികച്ച പ്രകടനം നടത്തിയ റിസ്‌വാന്‍ അര്‍ധെസഞ്ച്വറിയടക്കം നേടിയാണ് പാകിസ്താനെ വിജയത്തിലെത്തിച്ചത്.

കഴിഞ്ഞ ദിവസം നടന്ന ട്വന്റി 20 മത്സരത്തില്‍ പാകിസ്താനെതിരെ ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ പരാജയത്തിന് ഉത്തരവാദി മുഹമ്മദ് ഷമിയാണെന്ന് ആരോപിച്ച് ഒരു വിഭാഗം സംഘ്പരിവാര്‍ അനുകൂലികള്‍ സമൂഹമാധ്യമങ്ങളിലൂടെ ഷമിക്കെതിരെ വര്‍ഗ്ഗീയ, വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയിരുന്നു. ഷമിയുടെ മതവും ദേശസ്നേഹവും ചോദ്യം ചെയ്തും പാകിസ്താനില്‍ നിന്നും പണം വാങ്ങിയെന്നും ആരോപിച്ചുമാണ് വ്യാപക വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ പ്രചരിപ്പിച്ചത്. പിന്നാലെ ഷമിക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരങ്ങളായ വീരേന്ദര്‍ സെവാഗ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഇര്‍ഫാന്‍ പത്താന്‍, യൂസുഫ് പത്താന്‍, യിശ്വേന്ദ്ര ചഹല്‍, ഹര്‍ഭജന്‍ സിങ് തുടങ്ങിയ താരങ്ങളും രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക നേതാക്കളും രംഗത്തെത്തിയിരുന്നു.

??വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാവാന്‍: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

 

Related Articles