Current Date

Search
Close this search box.
Search
Close this search box.

മുന്നാക്ക സംവരണം അംഗീകരിക്കാനാവില്ല: ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമായി മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണമേര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാവില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് പറഞ്ഞു. ഭരണഘടനാ ഭേദഗതിയടക്കം ആവശ്യമുള്ളതിനാല്‍ പെട്ടെന്ന് നടപ്പിലാക്കാനാവില്ലെന്ന് ഉറപ്പാണെന്നിരിക്കെ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ മുന്നാക്ക വിഭാഗങ്ങളുടെ വോട്ടുകള്‍ നേടുക എന്ന ലക്ഷ്യംവെച്ചുള്ളതാണ് സംവരണ നീക്കം.

എന്നാല്‍ സംവരണത്തെ സംബന്ധിച്ച ഭരണഘടനാ കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധമാണ് സാമ്പത്തിക സംവരണം. വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവരെ രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നടപടിയാണ് സംവരണം. അത് സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹാരിക്കാനുള്ളതല്ല. രാജ്യത്തെ എണ്‍പത് ശതമാനത്തിലധികം വരുന്ന പിന്നാക്ക വിഭാഗങ്ങള്‍ക്ക് 50 ശതമാനമാണ് പരമാവധി സംവരണമെന്നിരിക്കെ, 20 ശതമാനത്തില്‍ താഴെ വരുന്ന മുന്നാക്ക വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്നത് അനീതിയാണ്.

കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ മുന്നാക്ക പ്രീണനത്തിന് വേണ്ടി എന്‍ ഡി എ നിലപാടിനെ സ്വാഗതം ചെയ്യുന്നതും അംഗീകരിക്കാനാവില്ല. ദീര്‍ഘാകാലാടിസ്ഥാനത്തില്‍ സംവരണം തന്നെ നിഷേധിക്കപ്പെടാനാണ് ഇത്തരം സമീപനങ്ങള്‍ സഹായിക്കുക. കേരളത്തിന്റെ മുഖ്യമന്ത്രിയും സിപിഎമ്മും സാമ്പത്തിക സംവരണ നീക്കത്തെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നു. നേരത്തെ തന്നെ സാമ്പത്തിക സംവരണത്തിന് വേണ്ടി യുക്തിരഹിതമായി വാദിക്കുന്നവരാണ് സി പി എം. പിന്നാക്ക വിഭാഗങ്ങള്‍ളുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലുമുള്ള അവകാശത്തിന് വേണ്ടി സംസാരിക്കുന്ന സിപിഎം പക്ഷെ, പിന്നാക്ക വിഭാഗങ്ങള്‍ക്ക് എഴുന്നേറ്റ് നില്‍ക്കാന്‍ സഹായകമാവുന്ന സംവരണത്തിനെതിര് നില്‍ക്കുന്നത് പരിഹാസ്യമാണെന്നും അമീര്‍ പറഞ്ഞു.

Related Articles