Current Date

Search
Close this search box.
Search
Close this search box.

ജമാഅത്തെ ഇസ്ലാമി ദേശീയ സെക്രട്ടറി ജനറലായ ടി ആരിഫലിക്ക് സ്വീകരണം

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി ദേശീയ സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ട ടി ആരിഫലിക്ക് ജമാഅത്തെ ഇസ്ലാമി കേരളയുടെ ആസ്ഥാനമായ ഹിറ സെന്ററില്‍ സ്വീകരണം നല്‍കി. ഉത്തരേന്ത്യയിലെ അവശ പിന്നാക്ക ജനവിഭാഗങ്ങളെ വികസനത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ കേരളത്തിന്റെ വിഭവങ്ങളും ഇടപെടലുകളും അനിവാര്യമാണെന്ന് സ്വീകരണയോഗത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

നേതൃത്വത്തിന്റെ അഭാവമാണ് ദേശീയ തലത്തില്‍ ഇന്ത്യന്‍ മുസ്്ലിംകള്‍ നേരിടുന്ന വലിയ പ്രതിസന്ധി. ഭാഷാ പരിജ്ഞാനമുള്‍പ്പെടെയുള്ള ശേഷികള്‍ ആര്‍ജിച്ച് ദേശീയ നേതൃപദവിയിലേക്ക് വളരാന്‍ കേരളത്തിലെ പുതുതലമുറ സന്നദ്ധമാവണം. രാജ്യം ഏറെ പ്രതിസന്ധികള്‍ നേരിടുന്ന ഈ ഘട്ടത്തില്‍ വലിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് നിര്‍വഹിക്കാന്‍ ജമാഅത്ത് പ്രവര്‍ത്തകര്‍ സന്നദ്ധമാവേണ്ടതുണ്ട്.

ജമാഅത്തെ ഇസ്്ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ ആളുകളുടെയും പിന്തുണ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.കെ ഹുസൈന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി.പി അബ്ദുറഹ്മാന്‍, സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി.എം. സാലിഹ്, എസ്.ഐ.ഒ. സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനാസ് ടി.എ, പി.സി. ബഷീര്‍, ടി.ശാക്കിര്‍ എന്നിവര്‍ സംസാരിച്ചു.

Related Articles