Current Date

Search
Close this search box.
Search
Close this search box.

ഓഫിസില്‍ നിന്നും ഇസ്രായേല്‍ മാപ്പ് നീക്കം ചെയ്ത് റാഷിദ തലൈബ്

വാഷിങ്ടണ്‍ ഡി.സി: യു.എസ് കോണ്‍ഗ്രസില്‍ ചരിത്രം കുറിച്ച് അധികാരത്തിലേറിയ റാഷിദ തലൈബ് കഴിഞ്ഞയാഴ്ച അധികാരമേറ്റെടുത്തതിന് ശേഷം ആദ്യം ചെയ്ത കാര്യം ഇസ്രായേലിന്റെ മാപ്പ് തന്റെ ഓഫിസില്‍ നിന്നും നീക്കം ചെയ്തു എന്നതാണ്. പകരം ഫലസ്തീന്റെ മാപ്പ് സ്ഥാപിച്ചാണ് അവര്‍ ഓഫിസില്‍ അധികാരമേറ്റെടുത്തത്.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു റാഷിദ കോണ്‍ഗ്രസ് അംഗമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. യു.എസ് കോണ്‍ഗ്രസിലെ ആദ്യ മുസ്ലിം അംഗമായ ഫലസ്തീന്‍ വംശജ കൂടിയാണ് റാഷിദ തലൈബ്. പരമ്പരാഗത ഫലസ്തീന്‍ വസ്ത്രമായ കന്തൂറ ധരിച്ചാണ് അവര്‍ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയിരുന്നത്. ഇതും വാര്‍ത്തകളിലിടം പിടിച്ചിരുന്നു. ഈ വസ്ത്രധാരണത്തിന് പിന്തുണ അറിയിച്ച് കൊണ്ടായിരുന്നു റാഷിദ രംഗത്തെത്തിയത്. നവംബറില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ഡെട്രായിറ്റ് നഗരത്തിലെ മിഷിഗന്‍ പ്രവിശ്യയില്‍ നിന്നും റാഷിദ വിജയിച്ച് ചരിത്രം സൃഷ്ടിച്ചത്. ഫലസ്തീനില്‍ നിന്നും യു.എസിലേക്ക് കുടിയേറിയതാണ് റാഷിദയുടെ മാതാപിതാക്കള്‍. നേരത്തെ തന്നെ ട്രംപിനെതിരം വിമര്‍ശനമുന്നയിച്ചതിനാലും ഇവര്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

Related Articles