Current Date

Search
Close this search box.
Search
Close this search box.

രാമനവമി ആഘോഷം; പതിവുപോലെ മുസ്ലിംകള്‍ക്കെതിരെ പരക്കെ ആക്രമണം- വീഡിയോ

മുംബൈ: രാമനവമി ആഘോഷത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിംകള്‍ക്കെതിരെ പരക്കെ ആക്രമണം അഴിച്ച് വിട്ട് സംഘ്പരിവാര്‍ തീവ്രവാദികള്‍. രാമനവമി ആഘോഷം മുസ്ലിം ഭൂരിപക്ഷ പ്രദേശത്തും മസ്ജിദിനും മുസ്ലിം സ്ഥാപനങ്ങള്‍ക്കും മുന്നിലെത്തുമ്പോള്‍ കല്ലേറ് നടത്തിയും വടിവാള്‍ ഉപയോഗിച്ച് ആക്രമണം അഴിച്ചുവിട്ടുമാണ് കലാപം സൃഷ്ടിക്കുന്നത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയില്‍ രാമനവമി ഘോഷയാത്രക്കിടെ വ്യാപക ആക്രമണം അരങ്ങേറിയിരുന്നു.

നവരാത്രി ദിനത്തില്‍ മുസ്ലീം വിരുദ്ധ അധിക്ഷേപ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കാവിക്കൊടി വീശി ബൈക്കിലും മറ്റും റോന്ത് ചുറ്റുന്ന ബജ്‌റംഗ്ദള്‍ ഗുണ്ടകളുടെ വീഡിയോ ബിഹാറിലെ കിഷന്‍ഗഞ്ചില്‍ നിന്നും പുറത്തുവന്നിട്ടുണ്ട്. മുസ്ലിംകളുടെ ഉമ്മമാരെ പ്രകടനത്തില്‍ തെറിവിളിക്കുന്നതും വീഡിയോവിലുണ്ട്.

മഹാരാഷ്ട്ര പഴയ നഗരത്തിലെ ഔറംഗാബാദില്‍ മുസ്ലീം ആധിപത്യമുള്ള കിരാദ്പുര പ്രദേശത്ത് ബൈക്കുകളിലെത്തിയ ഒരു കൂട്ടം യുവാക്കള്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിനെതുടര്‍ന്ന് നാട്ടുകാരുമായുള്ള ഏറ്റുമുട്ടലിന് കാരണമായി. തുടര്‍ന്ന് ഇരു വിഭാഗവും പരസ്പരം ഏറ്റുമുട്ടുകയും അക്രമാസക്തമാവുകയും ചെയ്തു. കല്ലേറുണ്ടാവുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. പിന്നീട് പൊലിസെത്തിയാണ് പ്രദേശത്തെ സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

ബീഹാറിലെ ഖിസാരായിയില്‍ ശോഭാ യാത്രക്കിടെ ബജ്റംഗ്ദള്‍ അംഗങ്ങള്‍ വാള്‍ വീശി പ്രകോപനപരമായ ഗാനങ്ങള്‍ ആലപിച്ചു. ‘പാകിസ്ഥാനെ ഇഷ്ടപ്പെടുന്നവര്‍ പാക്കിസ്ഥാനിലേക്ക് പോകണം. ഞങ്ങള്‍ അവരെ തടയില്ല, സൗജന്യ ടിക്കറ്റ് നല്‍കും.’ എന്നൊക്കെയുള്ള മുദ്രാവാക്യങ്ങളും വാഹനത്തില്‍ നിന്നും ഉയര്‍ന്നു.

ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കവെ മന്‍സൂര്‍ ഖാന്‍ (42) എന്ന മുസ്ലീം യുവാവിനെ ഒരു വിഭാഗം തടയുകയും പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് അവര്‍ അവന്റെ പേര് ചോദിക്കുകയും തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് പരുക്കുകളോടെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

രാമനവമി ഘോഷയാത്രയ്ക്കിടെ കലാപം പൊട്ടിപ്പുറപ്പെട്ട മധ്യപ്രദേശിലെ ഖര്‍ഗോണില്‍ വീണ്ടും ‘ജയ് ഹിന്ദു രാഷ്ട്ര’ – ഹിന്ദു രാഷ്ട്രത്തെ വാഴ്ത്തുക – എന്ന് പ്രഖ്യാപിക്കുന്ന കാവി നിറത്തിലുള്ള ബാനറുകള്‍ പ്രത്യക്ഷപ്പെട്ടു.

തലാബ് ചൗക്കിന് കുറുകെ നീണ്ടുകിടക്കുന്ന തുണി ബാനറുകളിലാണ് ഇങ്ങിനെ എഴുതിയത്. കഴിഞ്ഞ വര്‍ഷം ആദ്യം സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട സ്ഥലമാണിത്. ധന്‍ മണ്ഡി പള്ളിക്ക് സമീപം മാര്‍ക്കറ്റ് ഏരിയയായ സറാഫ ബസാറിലും മറ്റൊരു ബാനര്‍ ഉയര്‍ന്നു. ഇത്തരത്തില്‍ നിരവധി ആക്രമ സംഭവങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്തുവന്നത്. ഹിന്ദുത്വ വാച്ച് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇതിന്റെ വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്.

 

https://twitter.com/i/status/1641170955103010816

 

https://twitter.com/i/status/1641260368797265925

https://twitter.com/i/status/1641321303817981953

https://twitter.com/i/status/1641298434417123328

Related Articles