Current Date

Search
Close this search box.
Search
Close this search box.

റമദാന്‍ ഓണ്‍ലൈന്‍ ക്വിസ് പുന:രാരംഭിച്ചു

കോഴിക്കോട്: സാങ്കേതിക കാരണങ്ങളാല്‍ തടസ്സപ്പെട്ട ‘ഇസ്‌ലാം ഓണ്‍ലൈവ്’ വെബ് പോര്‍ട്ടല്‍ സംഘടിപ്പിച്ചു വന്ന റമദാന്‍ ഓണ്‍ലൈന്‍ ക്വിസ് പുന:രാരംഭിച്ചു. മത്സരം 2019 മെയ് 31 വരെ നീട്ടിയിട്ടുണ്ട്. ഞായര്‍ ഒഴികെ ദിവസവും മൂന്ന് ചോദ്യങ്ങള്‍ വീതമുണ്ടാകും. രണ്ട് മിനിറ്റുള്ള മത്സരത്തില്‍ രാവിലെ 10നും രാത്രി 12നും ഇടയില്‍ ഏതു സമയവും പങ്കെടുക്കാം. മത്സരത്തിന്റെ വിജയികളെ ജൂണ്‍ മൂന്നിന് (തിങ്കള്‍) പ്രഖ്യാപിക്കും.

ഒന്ന്,രണ്ട്,മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് സ്മാര്‍ട് ഫോണുകളാണ് സമ്മാനമായി നല്‍കുക. പ്രായഭേദമന്യേ എല്ലാവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഒരു ഡിവൈസില്‍ (മൊബൈല്‍,കംപ്യൂട്ടര്‍,ടാബ്) നിന്ന് ഒരാള്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ സാധിക്കൂ. ഏറ്റവും കൂടുതല്‍ ശരിയുത്തരം അയക്കുന്നവരില്‍ നിന്നുമാണ് വിജയികളെ തെരഞ്ഞെടുക്കുക. കൂടുതല്‍ പോയിന്റ് നേടുന്ന ഒന്നിലധികം പേരുണ്ടെങ്കില്‍ നറുക്കെടുപ്പിലൂടെയാകും വിജയികളെ കണ്ടെത്തുക. മത്സരവുമായി ബന്ധപ്പെട്ട എല്ലാ ക്രമപ്രശ്‌നങ്ങളിലും ‘ഇസ്ലാം ഓണ്‍ലൈവ്’ എടുക്കുന്ന തീരുമാനങ്ങള്‍ അന്തിമമായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മത്സരത്തില്‍ പങ്കെടുക്കാന്‍ https://islamonlive.in/ramadanquizഎന്ന് ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Related Articles