Current Date

Search
Close this search box.
Search
Close this search box.

ഇഫ്താറൊരുക്കി മാഞ്ചസ്റ്റ്ര്‍ കത്തീഡ്രല്‍ ചര്‍ച്ചും ജോര്‍ദാന്‍ ലത്തീന്‍ മൊണാസ്ട്രി ചര്‍ച്ചും

മതസൗഹാര്‍ദ വേദിയായി ബ്രിട്ടീഷ് മാഞ്ചസ്റ്റ്ര്‍ കത്തീഡ്രല്‍ ചര്‍ച്ചും ജോര്‍ദാനിലെ ലത്തീന്‍ മൊണാസ്ട്രി ചര്‍ച്ചും. ബ്രിട്ടനിലെ ഓപണ്‍ ഇഫ്താര്‍ ഫൗണ്ടേഷനാണ് മാഞ്ചസ്റ്റ്ര്‍ കത്തീഡ്രല്‍ ചര്‍ച്ചില്‍ ഇഫ്താര്‍ സംഘടിപ്പിച്ചത്. കത്തീഡ്രല്‍ ചര്‍ച്ചില്‍ മഗ്‌രിബ് ബാങ്ക് വിളിക്കുന്ന വിഡിയോ ഓപണ്‍ ഇഫ്താര്‍ ഫൗണ്ടേഷന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. ജോര്‍ദാന്‍ നഗരമായ അസ്സല്‍ത്ത്വിലെ ലത്തീന്‍ മൊണാസ്ട്രി ചര്‍ച്ചില്‍ 200ഓളം അനാഥ കുട്ടികള്‍ക്ക് വിവിധ പ്രാദേശിക അസോസിയേഷനുകള്‍ ഇഫ്താര്‍ സംഘടിപ്പിച്ചതായി അനദൊലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ബ്രിട്ടീഷ് ഇസ്‌ലാമിക് ഫൗണ്ടേഷന്‍ എല്ലാ വര്‍ഷവും റമദാനില്‍ വിവിധ സ്ഥലങ്ങളില്‍ ഇഫ്താര്‍ സംഘടിപ്പിക്കാറുണ്ട്. വിവിധ മുസ്‌ലിം, ക്രിസ്ത്യന്‍ വ്യക്തിത്വങ്ങള്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഇഫ്താറില്‍ സംസാരിച്ചു. ഇത് ബ്രിട്ടനിലെ വ്യത്യസ്ത സമൂഹങ്ങളുടെ ആഘോഷങ്ങളെ പ്രതിനിധീകരിക്കുന്നതും എല്ലാ വിഭാഗങ്ങള്‍ക്കുമുള്ള വേദിയാണെന്നും ഫൗണ്ടേഷന്‍ പറഞ്ഞു.

റമദാന്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെ ഫൗണ്ടേഷന്‍ വിവിധ പരിപാടികള്‍ക്ക് തുടക്കമിട്ടിരുന്നു. ബ്രിട്ടനിലെ മ്യൂസിയങ്ങള്‍, കെട്ടിടങ്ങള്‍, ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങള്‍ തുടങ്ങി വിവിധയിടങ്ങളില്‍ ഇഫ്താറുകള്‍ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് ഫൗണ്ടേഷന്‍. പ്രസിദ്ധമായ വിക്ടോറിയ ആന്‍ഡ് ആല്‍ബര്‍ട്ട് മ്യൂസിയത്തില്‍ ഫൗണ്ടേഷന്‍ റമദാന്‍ റണ്ടിന് ഇഫ്താര്‍ സംഘടിപ്പിച്ചിരുന്നു.

കഴിഞ്ഞ ഞായറാഴ്ച, ഇംഗ്ലീഷ് ക്ലബായ ചെല്‍സിയും ഇഫ്താര്‍ സംഘടിപ്പിച്ചിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായ ഇത്തരമൊരു ഇഫ്താര്‍ സംഘടിപ്പിക്കുന്നത്. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജ് സ്റ്റേഡിയത്തില്‍ മഗ്‌രിബ് ബാങ്ക് വിളിക്കുകയും അവിടെ സംഘടതിമായി നമസ്‌കരിക്കുകയും ചെയ്തു.

കഴിഞ്ഞ പത്ത് വര്‍ഷത്തനിടെ, ഇംഗ്ലണ്ടിലെയും വെയില്‍സിലെയും മുസ്‌ലിം അനപാതം 1.2 മില്യണ്‍ വര്‍ധിച്ചതായി ഒ.എന്‍.എസ് (Office for National Statistics) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2021ല്‍ മുസ്‌ലിം ജനസംഖ്യ 3.9 മില്യണിലെത്തിയിരുന്നു. ബര്‍മിങ്ഹാം, ബ്രാഡ്‌ഫോര്‍ഡ്, മാഞ്ചസ്റ്റര്‍ എന്നിവടങ്ങളിലാണ് മുസ്‌ലിം സാന്നിധ്യമുള്ളത്. ബ്രിട്ടനില്‍ 250ലധികം പള്ളികളാണുള്ളത്.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles