Current Date

Search
Close this search box.
Search
Close this search box.

രാജസ്ഥാനില്‍ മുസ്‌ലിം പൊലിസുകാരോട് പക്ഷപാതിത്വം കാണിച്ചെന്ന് പരാതി

അല്‍വാര്‍: രാജസ്ഥാനില്‍ മുസ്‌ലിം പൊലിസ് ഉദ്യോഗസ്ഥരോട് ഉന്നത ഉദ്യോഗസ്ഥര്‍ പക്ഷപാതിത്വം കാണിച്ചെന്ന് റിപ്പോര്‍ട്ട്. മുസ്ലിം വിഭാഗക്കാരായ ഒന്‍പത് പൊലിസുകാരോട് താടി വടിക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് പരാതി.

രാജസ്ഥാനില്‍ പൊലിസുകാര്‍ക്ക് താടിവെക്കാനുള്ള അനുമതി നല്‍കാന്‍ ഡിപാര്‍ട്‌മെന്റ് മേധാവിക്ക് അധികാരമുണ്ട്. നേരത്തെയുണ്ടായിരുന്ന നിയമം റദ്ദാക്കി വ്യാഴാഴ്ചയാണ് മുസ്ലിം പൊലിസുകാരോട് താടി വടിക്കണമെന്ന് അല്‍വാര്‍ പൊലിസ് സൂപ്രണ്ട് അനില്‍ പരിസ് ഉത്തരവിറക്കിയത്. എന്നാല്‍ ഇതിനെതിരെ മുസ്ലിം ഉദ്യോഗസ്ഥര്‍ എതിര്‍പ്പുമായി രംഗത്തുവന്നതോടെ വെള്ളിയാഴ്ച അദ്ദേഹം ഉത്തരവ് പിന്‍വലിക്കുകയും ചെയ്തു.

നേരത്തെയുള്ള ഉത്തരവ് പ്രകാരം 32 പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് താടി വളര്‍ത്താന്‍ അനുമതിയുണ്ടായിരുന്നു. ഇതില്‍ സംതൃപ്തിയുള്ളവര്‍ ഡിപാര്‍ട്‌മെന്റിനെ സമീപിച്ചാല്‍ ഉത്രവ് പുനപരിശോധിക്കുമെന്ന് നേരത്തെ അനില്‍ പ്രസ്താവിച്ചിരുന്നു.

Related Articles