Current Date

Search
Close this search box.
Search
Close this search box.

ബീഫ് വില്‍പ്പന നടത്തിയതിന് രാജസ്ഥാനില്‍ അധികൃതര്‍ 12 വീടുകള്‍ തകര്‍ത്തു

ജയ്പൂര്‍: ബീഫ് വില്‍പ്പന നടത്തിയെന്നാരോപിച്ച് രാജസ്ഥാനിലെ അല്‍വാറില്‍ പൊലിസും അധികൃതരും ചേര്‍ന്ന് 12ഓളം വീടുകള്‍ തകര്‍ത്തു. 44 ഏക്കര്‍ കൃഷിഭൂമിയും ട്രാക്ടര്‍ ഉപയോഗിച്ച് നശിപ്പിച്ചിട്ടുണ്ട്. പരസ്യമായി ബീഫ് വിറ്റെന്നും അറവ് നടത്തിയെന്നും ആരോപിച്ച് 30 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

അല്‍വാര്‍ ജില്ലയിലെ മിര്‍സാപൂരിലെ രുന്ദ് ഗിദ്വാഡ ഗ്രാമത്തിലാണ് സംഭവം. 44 ഏക്കര്‍ വയല്‍ കൃഷി തകര്‍ത്തിട്ടുണ്ട്. വീടുകളും കൃഷിഭൂമികളും അനധികൃതമായി നിര്‍മിച്ചതാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ ആരോപണം. എന്നാല്‍ സര്‍ക്കാര്‍ തങ്ങളെ ലക്ഷ്യമിടുകയും വിവേചനം കാണിക്കുകയും ചെയ്യുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Related Articles