Current Date

Search
Close this search box.
Search
Close this search box.

വാഷിങ്ടണില്‍ പ്രതിഷേധവുമായി അറബ് ആക്റ്റിവിസ്റ്റുകളും

വാഷിങ്ടണ്‍: ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ആളിപ്പടരുന്നു. വാഷിങ്ടണില്‍ പ്രതിഷേധ റാലിയുമായി അറബ് ആക്റ്റിവിസ്റ്റുകളും രംഗത്തെത്തി. അറബ്-അമേരിക്കന്‍ വംശജരാണ് കറുത്ത വര്‍ഗ്ഗക്കാരോട് ഐക്യപ്പെട്ടും തുല്യതക്കു വേണ്ടിയും ശബ്ദമുന്നയിച്ചത്.

ഫലസ്തീന്‍-അമേരിക്കന്‍ പൗരന്മാരും സമരങ്ങളില്‍ സജീവമാണ്. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യമായി കുടിവെള്ള വിതരണവും ഇവര്‍ നടത്തുന്നുണ്ട്. വെളുത്ത വര്‍ഗ്ഗക്കാരനായ പൊലിസിനാല്‍ കൊല്ലപ്പെട്ട കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ആയിരങ്ങളാണ് വാഷിങ്ടണ്‍ അടക്കമുള്ള അമേരിക്കന്‍ നഗരങ്ങളില്‍ പ്രക്ഷോഭം നയിക്കുന്നത്. ജോര്‍ജ് ഫ്‌ളോയിഡിനും പൊലിസിന്റെ ക്രൂരതക്കിരയായ മറ്റു ആഫ്രിക്കന്‍ വംശജര്‍ക്കും നീതി ലഭ്യമാക്കുക എന്നെഴുതിയ പ്ലക്കാര്‍ഡ് കൈയിലേന്തിയാണ് അറബ് ആക്റ്റിവിസ്റ്റുകളും തെരുവിലിറങ്ങിയത്. ഒരാഴ്ചയിലേറെയായി നീണ്ടു നില്‍ക്കുന്ന പ്രതിഷേധം ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്.

Related Articles